ഇ-വേ ബിൽ സംവിധാനത്തിലെ തകരാർ; ധനമന്ത്രാലയം റിപ്പോർട്ട്​ തേടി

ന്യൂ​ഡ​ൽ​ഹി: അ​ന്ത​ർ സം​സ്​​ഥാ​ന ച​ര​ക്കു​നീ​ക്ക​ത്തി​ന്​ ത​യാ​റാ​ക്കി​യ ഇ-​വേ ബി​ൽ സം​വി​ധാ​നം ആ​ദ്യ​ദി​വ​സം​ത​ന്നെ ത​ക​രാ​റി​ലാ​യ​തു സം​ബ​ന്ധി​ച്ച്​ ജി.​എ​സ്.​ടി.​എ​ൻ അ​ധി​കൃ​ത​രോ​ട്​ ധ​ന​മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണം തേ​ടി. സം​വി​ധാ​നം പു​ന​രാ​രം​ഭി​ക്കും മു​മ്പ്​ സാ​േ​ങ്ക​തി​ക പ്ര​ശ്​​ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ജി.​എ​സ്.​ടി നെ​റ്റ്​​വ​ർ​ക്ക്​ അ​ധി​കൃ​ത​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ധ​ന​വ​കു​പ്പ്​ സെ​ക്ര​ട്ട​റി ഹ​സ്​​മു​ഖ്​ അ​ധി​യ പ​റ​ഞ്ഞു. നി​കു​തി വെ​ട്ടി​പ്പ്​ ത​ട​യാ​ൻ ആ​വി​ഷ്​​ക​രി​ച്ച ഇ-​വേ പ​ദ്ധ​തി​യി​ൽ​നി​ന്ന്​ ഒ​രു​കാ​ര​ണ​വ​ശാ​ലും പി​ന്മാ​റി​ല്ല.

ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ പു​ന​രാ​രം​ഭി​ക്കാ​നാ​ണ്​ തീ​രു​മാ​നം. അ​തി​നു​മു​മ്പ്​ എ​ല്ലാ പ്ര​ശ്​​ന​ങ്ങ​ളും പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന​ും അ​ദ്ദേ​ഹം പ​റ​ഞ്ഞ​ു. ച​​ര​​ക്ക്​ ക​​ട​​ത്തു​​ന്ന എ​​ല്ലാ വ്യാ​​പാ​​രി​​ക​​ളും ബു​​ധ​​നാ​​ഴ്​​​ച കൂ​​ട്ട​​ത്തോ​​ടെ  ശൃം​​ഖ​​ല​​യി​​ലേ​​ക്ക്​ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കാ​​ൻ ​ശ്ര​​മി​​ച്ച​​തോ​​ടെ സെ​​ർ​​വ​​ർ ത​​ക​​രാ​​റി​​ലാ​​കു​​ക​​യാ​​യി​​രു​​ന്നു. 

അ​​ര​​ല​​ക്ഷ​​ത്തി​​ൽ കൂ​​ടു​​ത​​ൽ മൂ​​ല്യ​​മു​​ള്ള അ​​ന്ത​​ർ ​സം​​സ്​​​ഥാ​​ന ച​​ര​​ക്കു​​നീ​​ക്ക​​ത്തി​​നാ​​ണ്​ ഇ-​-​വേ ബി​​ൽ നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​യ​​ത്. ച​​ര​​ക്ക്​ ക​​യ​​റ്റി​​യ​​യ​​ക്കു​​ന്ന വ്യാ​​പാ​​രി​​യോ സ്വീ​​ക​​രി​​ക്കു​​ന്ന വ്യാ​​പാ​​രി​​യോ ക​​ട​​ത്തു​​ന്ന​​യാ​​ളോ ആ​​ണ്​ ഇ-​വേ ബി​​ൽ ത​​യാ​​റാ​​ക്കേ​​ണ്ട​​ത്. 

കൊ​​ണ്ടു​​പോ​​കു​​ന്ന ച​​ര​​ക്കി​​​​​െൻറ വി​​വ​​ര​​ങ്ങ​​ൾ മു​​ൻ​​കൂ​​ട്ടി ജി.​​എ​​സ്.​​ടി ​എ​​ന്ന​ി​​ലേ​​ക്ക്​ ന​​ൽ​​കി​​യ​​ശേ​​ഷം ബി​​ല്ലി​​​​​െൻറ പ​​ക​​ർ​​പ്പെ​​ടു​​ത്ത്​ ച​​ര​​ക്ക്​ ക​​ട​​ത്തു​​ന്ന വാ​​ഹ​​ന​​ത്തി​​ൽ സൂ​​ക്ഷി​​ക്ക​​ണം. ജി.​​എ​​സ്.​​ടി സ്​​​ക്വാ​​ഡ്​ ബി​​ല്ലി​​ലെ വി​​വ​​ര​​ങ്ങ​​ൾ ഒാ​​ൺ​​ലൈ​​നി​​ലെ വി​​വ​​ര​​ങ്ങ​​ളു​​മാ​​യി ഒ​​ത്തു​​നോ​​ക്കി ആ​​ധി​​കാ​​രി​​ക​​മാ​​ണെ​​ന്ന്​ ഉ​​റ​​പ്പാ​​ക്കും.

Tags:    
News Summary - E-way bill rollout deferred due to technical glitches, trial phase to continue - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.