ന്യൂഡൽഹി: സാമ്പത്തിക സംവരണത്തിനെതിരെ ജമാഅത്തെ ഇസ്ലാമി കേരള ഘടകം സുപ്രീംകോടതിയിൽ ഹരജി നൽകി. 50 ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീംകോടതി വിധിയുണ്ട്. മുന്നാക്കക്കാ൪ക്ക് 10 ശതമാനം വരെ സംവരണം ഉറപ്പാക്കുന്ന ഭരണഘടനയുടെ 103ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാനഘടനയെ ചോദ്യം ചെയ്യുന്നതും സുപ്രീംകോടതിയുടെ തുടർച്ചയായുള്ള വിധികളുടെ ലംഘനവുമാണ്.
സാമ്പത്തികം മാത്രം അടിസ്ഥാനമാക്കി സംവരണം നൽകുന്നത് ഭരണഘടനാവിരുദ്ധമാണ്. സാമൂഹികനീതി തകർക്കുന്നതാണ് സാമ്പത്തികസംവരണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമി കേരളത്തിനുവേണ്ടി ഹിറ സെൻറർ ജനറൽ മാനേജ൪ വി.ടി. അബ്ദുല്ലക്കോയ തങ്ങളാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.