ന്യൂഡൽഹി: സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടന ഭേദഗതി ബിൽ രാജ്യസഭാ പരിഗണിക്കാന ിരിക്കെ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നു. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ അഹമ്മദ് പട്ടേൽ, ഡി. രാജ, ജോസ് കെ. മാണി അടക്കമുള്ളവർ പങ്കെടുത്തു. ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട നിലപാടിനെ കുറിച ്ചാണ് പ്രധാനമായും ചർച്ച നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടന ഭേദഗതി ബില്ലാണ് ലോക്സഭ പാസാക്കിയത്. തിങ്കളാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബിൽ ചൊവ്വാഴ്ച ഉച്ചയോടെ ലോക്സഭയിൽ അവതരിപ്പിച്ച് രാത്രി തന്നെ തിരക്കിട്ട് പാസാക്കുകയായിരുന്നു.
326 അംഗ സഭയിൽ കോൺഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും അടക്കം 323 എം.പിമാർ ബില്ലിന് അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാൽ, മുസ് ലിം ലീഗിലെ രണ്ടംഗങ്ങളും ഒാൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമിന്‍റെ ഒരംഗവും എതിർത്ത് വോട്ട് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.