ന്യൂഡൽഹി: റെയിൽവേയിൽ ജോലിക്കായി ഭൂമി എഴുതിവാങ്ങിയെന്ന കേസിൽ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ അടുപ്പക്കാരനായ അമിത് കട്യാലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). തട്ടിപ്പുകളെല്ലാം ലാലുവിന്റെ പേരിലായിരുന്നെന്നും കട്യാൽ ഇത്തരത്തിൽ നിരവധി പേരിൽനിന്ന് ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഏജൻസി പറയുന്നു.
കേസിൽ കട്യാലിനെ ഡൽഹി കോടതി നവംബർ 16 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഉദ്യോഗാർഥികളുടെ ഭൂമി സ്വന്തമാക്കിയ എ.കെ. ഇൻഫോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ കട്യാൽ ഡയറക്ടറായിരുന്നു. ഈ കമ്പനിയുടെ രജിസ്റ്റർ ചെയ്ത അഡ്രസായ ‘ഡി-1088, ന്യൂ ഫ്രൻറ്സ് കോളനി, ന്യൂഡൽഹി’ എന്നത് ലാലു പ്രസാദ് യാദവിന്റെ വസതിയാണ്.
ഭൂമി സ്വന്തമാക്കിയ ശേഷം കമ്പനിയുടെ ഓഹരികൾ ലാലുവിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറിയെന്നും ഇ.ഡി പറയുന്നു. ലാലു റെയിൽവേ മന്ത്രിയായിരിക്കുമ്പോഴാണ് തട്ടിപ്പു നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.