ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധിയെ ഇന്നും എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. രാവിലെ 11ന് ഹാജരാകാനാണ് നിർദേശം. ഇന്നലെ 13 മണിക്കൂർ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. നാലു ദിവസങ്ങളിലായി 43 മണിക്കൂറാണ് ഇതുവരെ രാഹുലിനെ ചോദ്യം ചെയ്തത്.
അതേസമയം, ആശുപത്രി വിട്ട സോണിയ ഗാന്ധി വ്യാഴാഴ്ച ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകില്ലെന്നാണ് വിവരം. ഡോക്ടർമാർ സോണിയക്ക് വിശ്രമം നിർദേശിച്ചതിനാലാണിത്. സോണിയ ഗാന്ധിയെ എന്ന് ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.
അതേസമയം, ചോദ്യം ചെയ്യൽ അകാരണമായി നീട്ടുകയാണെന്നാരോപിച്ചുള്ള കോൺഗ്രസ് പ്രതിഷേധം ഇന്നും തുടരും. പ്രതിഷേധക്കാരെ ജന്തർ മന്ദറിലെത്തുന്നതിന് മുമ്പ് തടയുകയാണെങ്കിൽ തടയുന്ന സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.