ചെന്നൈ: അഴിമതി കേസുകളും ആഭ്യന്തര പാർട്ടി പ്രശ്നങ്ങളും മൂലം അണ്ണാ ഡി.എം.കെ നേതൃത്വത്തിലുള്ള എടപ്പാടി പളനിസാമി സർക്കാർ പ്രതിസന്ധിയിൽ. ജയലളിതയുടെ മരണത്തിനുശേഷം എടപ്പാടി അധികാരത്തിലേറി 20 മാസം തികയവെ ഒട്ടനവധി വെല്ലുവിളികളാണ് സർക്കാർ നേരിടുന്നത്. ഏറ്റവും ഒടുവിൽ അരങ്ങേറിയ സി.ബി.െഎ റെയ്ഡ് പാർട്ടിയെയും സർക്കാറിനെയും ഉലച്ചിരിക്കയാണ്. ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കറിെൻറയും സിറ്റിങ് ഡി.ജി.പി ടി.കെ. രാജേന്ദ്രെൻറയും വസതികൾ ഉൾപ്പെടെ നാൽപതോളം കേന്ദ്രങ്ങളിലാണ് മിന്നൽ പരിശോധന നടന്നത്. മന്ത്രിയുടെയും ഡി.ജി.പിയുടെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികൾ രംഗത്തിറങ്ങിയിരിക്കയാണ്.
കുറ്റം തെളിയിച്ചാൽ മാത്രമേ രാജിവെക്കുകയുള്ളൂവെന്നും തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയാൽ സർക്കാറിന് താഴെയിറങ്ങേണ്ടിവരുമെന്നും വിജയഭാസ്കർ പാർട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. വിജയഭാസ്കർ രാജിവെക്കുന്നതാണ് അഭികാമ്യമെന്ന് സഹമന്ത്രിമാരും ഉന്നത നേതാക്കളും അഭിപ്രായപ്പെെട്ടങ്കിലും മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാനാവുന്നില്ല. വിജയഭാസ്കറിനെ അനുകൂലിച്ച് പാർട്ടിയിലെ മുതിർന്ന നേതാക്കളായ ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരൈ, സി. പൊന്നയ്യൻ എന്നിവർ രംഗത്തിറങ്ങിയിട്ടുണ്ട്.
ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം വിഭാഗവും കടുത്ത അസംതൃപ്തിയിലാണ്. ഇൗയിടെ നടന്ന പാർട്ടി ഉന്നതതല യോഗത്തിൽ പന്നീർസെൽവം ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. മന്ത്രിസഭയിലെ മറ്റൊരംഗമായ തേദ്ദശ മന്ത്രി എസ്.പി. വേലുമണി വിവിധ നിർമാണ പ്രവൃത്തികളുടെ കരാറുകൾ തെൻറ ബന്ധുക്കൾക്കും ബിനാമികൾക്കും ലഭ്യമാക്കി കോടികളുടെ അഴിമതി നടത്തിയതായ ആരോപണങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതും ഒച്ചപ്പാടായി. റോഡ് നിർമാണ കരാറുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈകോടതി ഉത്തരവനുസരിച്ച് മുഖ്യമന്ത്രി എടപ്പാടിക്കെതിെരയും വിജിലൻസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുപ്പറകുൺറം, തിരുവാരൂർ എന്നീ നിയമസഭ മണ്ഡലങ്ങളിലേക്ക് ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും അണ്ണാ ഡി.എം.കെക്ക് അഗ്നിപരീക്ഷയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.