കർണാടകയിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ച്​ എട്ട്​ പേർ മരിച്ചു

ബംഗളൂരു: കർണാടകയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച്​ എട്ടുപേർ മരിച്ചു. ചിന്താമണി താലൂക്കിലെ മാരിനായകനഹള്ളിയിലുണ്ടായ അപകടത്തിൽ മൂന്ന്​ പേർക്ക്​ പരിക്കേറ്റു.

ആന്ധ്രപ്രദേശിലേക്ക്​ പോയ ദിവസക്കൂലിക്കാരായ തൊഴിലാളികളാണ്​ മരിച്ചത്​. രണ്ട്​ സ്​ത്രീകളും നാല്​ പുരുഷൻമാരും മരിച്ചവരിൽ ഉൾപെടുന്നു.

പരക്കേറ്റ മൂന്നുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ്​ പറഞ്ഞു. ചിന്താമണി എം.എൽ.എ കെ. കൃഷ്​ണ റെഡ്ഡി അപകട സ്​ഥലം സന്ദർശിച്ചു.    

Tags:    
News Summary - Eight killed in road accident at karnataka's Chintamani taluk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.