ന്യൂഡൽഹി: ഓഹരി വിപണിയിൽ നഷ്ടമുണ്ടാക്കിയ കമ്പനിയിൽ തന്നെ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ വീണ്ടും നിക്ഷേപം നടത്തിയതു സംബന്ധിച്ച് സംയുക്ത പാർലമെന്ററി കമ്മിറ്റിയോ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിയന്ത്രണത്തിലുള്ള കമ്മിറ്റിയോ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ.
വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഞങ്ങളുടെ ആവശ്യം തള്ളി. ഞങ്ങൾ പ്രധാന പ്രശ്നങ്ങൾ ഉയർത്തുമ്പോഴൊന്നും സർക്കാറിന് ചർച്ചക്ക് സമയമില്ല. എൽ.ഐ.സി, എസ്.ബി.ഐ, മറ്റ് ധനകാര്യ സ്ഥപനങ്ങൾ എന്നിവിടങ്ങളിലെല്ലാം പാവപ്പെട്ട ജനങ്ങളുടെ പണമാണുള്ളത്. അതാണ് തെരഞ്ഞെടുത്ത ചില കമ്പനികൾക്ക് നൽകിയിരിക്കുന്നത്. -ഖാർഗെ ആരോപിച്ചു.
ഓഹരി വിപണിയിൽ നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്ന കമ്പനിയിൽ, ജനങ്ങളുടെ പണം നഷ്ടമാകുന്ന തരത്തിൽ വീണ്ടും നിക്ഷേപം നടത്താനുള്ള തീരുമാനത്തിൽ സഭ നിർത്തിവെച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. എന്നാൽ ആവശ്യം സർക്കാർ തള്ളുകയായിരുന്നുവെന്നും ഖാർഗെ ആരോപിച്ചു. വിജയ് ചൗക്കിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖാർഗെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.