ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിമർശനം ഉന്നയിച്ച് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. പഴയ ആൾ ചൗക്കിദാർ ആണെങ്കിൽ പുതിയത് ദുക്കാൻദാർ ആണെന്ന് അദ്ദേഹം പറഞ്ഞു.
ആജ് തക് ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിമർശനം. മോദിയും രാഹുലും മുസ്‍ലിം വിഭാഗത്തെ അടിച്ചമർത്തുന്നതിനെ കുറിച്ച് സംസാരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജി 20 സമ്മേളനം ഇന്ത്യയിൽ നടക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ഉവൈസി പറഞ്ഞു. ഇതിന് മുമ്പും ഇതുപോലുള്ള പരിപാടികൾ നടന്നിട്ടുണ്ട്. മണിപ്പൂർ കൂടി ശാന്തമായിരുന്നെങ്കിൽ തനിക്ക് കൂടുതൽ അഭിമാനമുണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന് വരുന്ന അതിഥികൾക്ക് നമുക്ക് മണിപ്പൂർ കാണിച്ചു കൊടുക്കാനാവുമോ. മുമ്പ് തന്നെ ജി20യുടെ അധ്യക്ഷസ്ഥാനം ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, 2023ൽ ഇത് ഏറ്റെടുത്തത് മനപ്പൂർവമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.