യു.പിയിൽ മുസ്​ലിം വയോധികനെ ജയ്​ ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട്​ മർദനം, താടി മുറിച്ചു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​

ഗാസിയാബാദ്​: ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ലോനിയിൽ പള്ളിയിലേക്ക്​ പോയ മുസ്​ലിം ​വയോധികനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു. ജയ്​ ശ്രീറാം, വന്ദേമാതരം എന്നിവ ഉച്ചരിക്കാൻ ആവശ്യപ്പെട്ടായിരുന്നു ആക്രമണം.

ജൂൺ അഞ്ചിനായിരുന്നു സംഭവം. ഇതിൻെറ വിഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്​.

അബ്​ദുസ്സമദ്​ ഓ​ട്ടോറിക്ഷയിൽ പോകു​േമ്പാൾ ആക്രമകാരികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന്​ സമീപത്തെ വനപ്രദേശത്തുള്ള കുടിലിലേക്ക് വലിച്ചിഴച്ചു. റൂമിൽ പൂട്ടിയിട്ട ശേഷം ജയ് ശ്രീ റാം, വന്ദേമാതരം എന്നിവ ഉച്ചരിക്കാൻ ആക്രോശിച്ചു. ഇതിന്​ വിസമ്മതിച്ചതോടെ വടികൊണ്ട്​ മർദിക്കുന്നത്​ വിഡിയോയിൽ കാണാം.

സമദ് പാകിസ്​താൻ ചാരനാണെന്നും അക്രമകാരികൾ പറയുന്നുണ്ട്​. മൂന്നുപേർ ചേർന്നാണ്​ ആക്രമിക്കുന്നത്​. ഇതിൽ ഒരാൾ സമദിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും താടി മുറിക്കുകയും ചെയ്​തു.

'പള്ളിയിൽ പോകു​േമ്പാൾ ഒരാൾ ഓ​ട്ടോറിക്ഷയുമായി വന്ന്​ ലിഫ്​റ്റ്​ നൽകി. പിന്നീട്​ രണ്ടുപേർ കൂടി അതിൽ കയറി. എന്നിട്ട് അവർ എന്നെ ഒരു വീട്ടിലേക്ക്​ കൊണ്ടുപോയി തല്ലി. മുദ്രാവാക്യങ്ങൾ വിളിക്കാൻ അവർ നിർബന്ധിച്ചു. അവർ എൻെറ മൊബൈൽ എടുത്തു. കത്തിയെടുത്ത്​ താടി മുറിച്ചു' -കണ്ണീരൊഴുക്കി സമദ് പറഞ്ഞു.

'മറ്റു മുസ്‌ലിംകൾ ആക്രമിക്കപ്പെടുന്നതിൻെറ ഒരു വീഡിയോ അവർ എനിക്ക് കാണിച്ചുതന്നു. ഇതിനുമുമ്പ് നിരവധി മുസ്‌ലിംകളെ കൊന്നതായി അവർ പറയുന്നുണ്ടായിരുന്നു' -സമദ്​ കൂട്ടിച്ചേർത്തു.

പ്രധാന പ്രതിയെന്ന് കരുതുന്ന പ്രവേഷ് ഗുജ്ജറിനെ പൊലീസ് അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്​. ആവശ്യമായ നടപടി സ്വീകരിച്ചുവരികയാണെന്ന് ലോനിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അതുൽ കുമാർ സോങ്കർ പറഞ്ഞു. അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ്​ വിവരം.


Tags:    
News Summary - Elderly Muslim Man Beaten Up, Beard Cut Off In Ghaziabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.