ചെന്നൈ: എ.ഐ.ഡി.എം.കെയുടെ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പരസ്യങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കി. പെ രുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരസ്യങ്ങളിൽ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നു എന്നാരോപിച്ച് ഡി.എം.കെയാണ് കമീഷനെ സമീപിച്ചത്.
പരസ്യങ്ങളിൽ ഉന്നയിച്ചിരിക്കുന്നത് തെളിയിക്കാനാകാത്ത ആരോപണങ്ങളാണെന്ന് കാട്ടിയാണ് തെരഞ്ഞെടുപ്പ് കമീഷൻ പരസ്യങ്ങൾ വിലക്കിയത്. ഭൂമി കയ്യേറ്റവും ശ്രീലങ്കയിൽ തമിഴ് ഗോത്ര വംശജരെ കൊന്നൊടിക്കിയ സംഭവവുമൊക്കെ ഡി.എം.കെക്കെതിരായ പരസ്യങ്ങളിൽ എ.െഎ.എ.ഡി.എം.കെ ഉൾകൊള്ളിച്ചിട്ടുണ്ട്.
പരസ്യം പ്രദർശിപ്പിക്കുന്നത് നിർത്താൻ തമിഴ്നാട് ചീഫ് ഇലക്ടറൽ ഓഫീസർ സത്യബ്രത സാഹൂ ടി.വി ചാനലുകൾക്കും പത്രങ്ങൾക്കും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.