ന്യൂഡൽഹി: അട്ടിമറി സാധ്യതയടക്കം ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പുതുതലമുറ വോട്ടുയന്ത്രവുമായി തെരെഞ്ഞടുപ്പ് കമീഷൻ. ഏതെങ്കിലും കൃത്രിമത്വത്തിന് ശ്രമിച്ചാൽ ഉടൻ നിശ്ചലമാകുന്നതാണ് പുതിയ യന്ത്രത്തിെൻറ പ്രേത്യകത. എം-3 തരം വോട്ടുയന്ത്രത്തിൽ തകരാറുകൾ സ്വയം കണ്ടുപിടിക്കാൻ സംവിധാനമുണ്ട്. അതിലൂടെ കൃത്യതയും ആധികാരികതയും ഉറപ്പാക്കാനാവും. ഇലക്ട്രോണിക് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡോ (ഇ.സി.െഎ.എൽ) ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡോ നിർമിച്ച യഥാർഥ വോട്ടുയന്ത്രത്തിനു മാത്രമേ നിലവിൽ ഉപയോഗത്തിലുള്ള മറ്റ് യന്ത്രങ്ങളുമായി ‘വിനിമയത്തിന്’ സാധിക്കൂവെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പാർലമെൻറിനെ അറിയിച്ചതെന്ന് നിയമമന്ത്രാലയം വ്യക്തമാക്കി.
അതിനാൽ, ഇപ്പോൾ പറയുന്ന രീതിയിലുള്ള കൃത്രിമങ്ങൾക്ക് സാധ്യതയില്ല. പുതുതലമുറ യന്ത്രങ്ങളുടെ നിർമാണത്തിന് 1940 കോടി രൂപയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. നികുതിയും കടത്തുകൂലിയും അതിനു പുറെമ. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ്, 2018ൽ തന്നെ പുതിയ മെഷീൻ ഉപയോഗിക്കാനാവും. 2006ന് മുമ്പ് വാങ്ങിയ 9,30,430 ഇലക്േട്രാണിക് വോട്ടുയന്ത്രങ്ങൾ മാറ്റാൻ തെരെഞ്ഞടുപ്പ് കമീഷൻ തീരുമാനിച്ചിട്ടുണ്ട്. 15 വർഷമാണ് സാധാരണനിലയിൽ യന്ത്രത്തിെൻറ കാലാവധി കണക്കാക്കിയിട്ടുള്ളത്. കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ഡിസംബർ ഏഴിന് പുതിയ വോട്ടുയന്ത്രങ്ങൾ വാങ്ങാൻ 1009 കോടി രൂപ അനുവദിച്ചിരുന്നു. 2019 ലെ ലോക്സഭ തെരെഞ്ഞടുപ്പിന് മുന്നോടിയായാണിത്. ഗുണ നിലവാരം ഉറപ്പുവരുത്താനും നിർമാണച്ചുമതല പൊതു മേഖലക്ക് നൽകാനും സർക്കാർ നിർദേശിച്ചിരുന്നു.
അതേസമയം, മറ്റു ചിഹ്നങ്ങളിൽ കുത്തിയേപ്പാഴും വോട്ടുയന്ത്രത്തിൽ താമര തെളിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം ചോദിച്ചതിനിടെ ഭിണ്ഡ് ജില്ല കലക്ടറെയും പൊലീസ് സൂപ്രണ്ടിനെയും മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ സ്ഥലംമാറ്റി. ജില്ല കലക്ടർ ഇളയരാജ, പൊലീസ് സൂപ്രണ്ട് അനിൽ സിങ് എന്നിവരെയാണ് സ്ഥലംമാറ്റിയത്.
മറ്റു ചിഹ്നത്തിൽ അമർത്തിയപ്പോഴും യന്ത്രത്തിലും വിവിപാറ്റിലും താമര തെളിഞ്ഞ സംഭവത്തിെൻറ വിഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. മുഖ്യ െതരഞ്ഞെടുപ്പ് കമീഷണർ നസീം സയിദിയെ കണ്ട് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ വോട്ടുയന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭിണ്ഡ് ജില്ലയിൽ തെരഞ്ഞെടുപ്പ് ജോലിക്ക് നിയുക്തരായ 21 ഉദ്യോഗസ്ഥരിൽ നിന്ന് കമീഷൻ വിശദീകരണം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.