ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുൻ മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവത ിക്കും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് വിലക്ക്. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ വിലക്ക് ഏർപ്പെടുത്തിയത്. യോഗിക്ക് മൂന്ന് ദിവസവും മായാവതിക്ക് രണ്ട് ദിവസവുമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തെ തുടർന്നുള്ള വിലക്ക്.
ബജ്രംഗ്ബലിയെ കുറിച്ചുള്ള യോഗിയുടെ പരാമർശത്തെ വിമർശിച്ച് മായാവതി ഇന്നലെ രംഗത്തുവന്നിരുന്നു. അലി-ബജ്രംഗ്ബലി എന്ന യോഗിയുടെ പ്രയോഗത്തെ പരിഹസിച്ച മായാവതി അലിയും ബജ്രംഗ് ബലിയും നമ്മുടേതാണെന്ന് അവകാശപ്പെട്ടിരുന്നു.
നമുക്ക് രണ്ട് പേരെയും വേണം. ബജ്രംഗ് ബലി ദലിത് വിഭാഗക്കാരനാണെന്ന് യോഗി തന്നെ പറഞ്ഞിട്ടുണ്ട്. അലിയുടേയോ ബജ്രംഗ്ബലിയുടേയോ വോട്ട് യോഗിക്ക് കിട്ടുന്നില്ലെന്ന് ജനങ്ങളായ നിങ്ങൾ ഉറപ്പുവരുത്തണമെന്നും മായാവതി പറഞ്ഞു. മുസ്ലിം വോട്ടുകളും ദലിത് വോട്ടുകളും ഉദ്ധരിച്ചായിരുന്നു മായാവതിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.