ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ 24ന് കഴിയുന്ന സാഹചര്യത്തിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. 2017 ജുലൈ 17നാണ് കഴിഞ്ഞതവണ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. ജൂലൈ 20ന് ഫലപ്രഖ്യാപനവും നടന്നു.
ഭരണഘടന അനുഛേദം 62 പ്രകാരം നിലവിലെ രാഷ്ട്രപതിയുടെ കാലാവധി തീരുന്നതിന് മുൻപായി അടുത്ത രാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് നടത്തണം. പാർലമെന്‍റ് ഇരുസഭകളിലേയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.
കേന്ദ്രഭരണപ്രദേശമായ ഡൽഹിയിലേയും പോണ്ടിച്ചേരിയിലേയും അംഗങ്ങളും തെരഞ്ഞെടുപ്പിന്‍റെ ഭാഗമാവും. എന്നാൽ, രാജ്യസഭയിലേയും ലോക്സഭയിലേയും നിയമസഭകളിലേയും നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.