ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷണർ അശോക് ലവാസ രാജിവെച്ചു. ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിെൻറ (എ.ഡി.ബി) വൈസ് പ്രസിഡൻറായി ചുമതലയേൽക്കുന്നതിനെ തുടർന്നാണ് രാജി. സെപ്റ്റംബറിൽ അശോക് ലവാസ എ.ഡി.ബി വൈസ് പ്രസിഡൻറായി സ്ഥാനമേൽക്കും.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായ സുനിൽ അറോറ 2021ൽ വിരമിക്കുന്നതോടെ ആ പദവിയിെലത്തേണ്ടത് അശോക് ലവാസയായിരുന്നു. കാലാവധി കഴിയുംമുമ്പ് തെരഞ്ഞെടുപ്പ് കമീഷണർ പദവി രാജിവെക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അശോക് ലവാസ. കഴിഞ്ഞ ആഴ്ചയാണ് അശോകിനെ എ.ഡി.ബി വൈസ് പ്രസിഡൻറായി നിയമിക്കുന്നുവെന്ന പ്രഖ്യാപനം വരുന്നത്. ആഗസ്റ്റ് 31ന് ദിവാകർ ഗുപ്തയുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നായിരുന്നു പ്രഖ്യാപനം.
2019ലെ പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കുമെതിരെ പെരുമാറ്റ ചട്ട ലംഘന ആരോപണങ്ങളിൽ അശോക് ലവാസ നിലപാടുകൾ സ്വീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ലംഘനം നടത്തിയെന്ന പരാതികളിൽ പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ അശോക് ലവാസ വിയോജിപ്പ് രേഖെപ്പടുത്തിയതിനെ തുടർന്ന് വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.