തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ ല​വാ​സ​യു​ടെ ഭാ​ര്യ​ക്ക്​ ആ​ദാ​യ​ നി​കു​തി നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: തെ​ര​​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ അ​ശോ​ക്​ ല​വാ​സ​യു​ടെ ഭാ​ര്യ നോ​വാ​ൽ സിം​ഗാ​ളി​ന്​ സ്വ​ത്ത് ​ സ​മ്പാ​ദ​നം സം​ബ​ന്ധി​ച്ച്​ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ നോ​ട്ടീ​സ്. പ​ത്തോ​ളം ക​മ്പ​നി​ക​ളു​ടെ ഡ​യ​റ​ക ്​​ട​ർ സ്ഥാ​ന​ത്തി​രി​ക്കു​ന്ന വ്യ​ക്തി​യെ​ന്ന നി​ല​യി​ലാ​ണ്​ നൊ​വാ​ൽ സിം​ഗാ​ളി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​തെ​ന്ന്​ ബ​ന്ധ​​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ​യി​ലാ​യി​രു​ന്ന നൊ​വാ​ൽ 2005ൽ ​രാ​ജി​വെ​ച്ചി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ​അ​മി​ത് ​ഷാ​ക്കും ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ തീ​രു​മാ​ന​ത്തി​ൽ വി​യോ​ജി​പ്പ്​ പ്ര​ക​ടി​പ്പി​ച്ച്​ നേ​ര​ത്തേ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്നു ല​വാ​സ. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ള​യി​ൽ മോ​ദി​യും അ​മി​ത് ​ഷാ​യും ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​െ​പ്പ​ട്ട പ​രാ​തി​യി​ലാ​ണ്​ ഇ​രു​വ​ർ​ക്കും ക​മീ​ഷ​ൻ ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ​ത്. ക​മീ​ഷ​​​െൻറ യോ​ഗ​ങ്ങ​ളി​ൽ ത​​​െൻറ പ​ങ്കാ​ളി​ത്തം അ​ർ​ഥ​ശൂ​ന്യ​മാ​യെ​ന്നും വി​യോ​ജി​പ്പ്​ എ​വി​ടെ​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ല​വാ​സ പി​ന്നീ​ട്​ പ​റ​ഞ്ഞി​രു​ന്നു.

Tags:    
News Summary - Election Commissioner Ashok Lavasa's Wife Gets I-T Notice Over Her Income as Director of Several Firms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.