ന്യൂഡൽഹി: കൽക്കരി പ്രതിസന്ധിക്കിടെ രാജ്യത്തെ വൈദ്യുതി ആവശ്യകത വർധിച്ചു. 4.9 ശതമാനം വർധനയാണ് ഒക്ടോബർ മാസത്തിെൻറ ആദ്യത്തെ രണ്ടാഴ്ചയിലുണ്ടായത്. എന്നാൽ, ആവശ്യകതയുമായി താരതമ്യം ചെയ്യുേമ്പാൾ 1.4 ശതമാനം കുറവ് വൈദ്യുതി മാത്രമാണ് വിതരണം ചെയ്യാനായത്. അതേസമയം കൽക്കരി ഉപയോഗിക്കുന്ന വൈദ്യുത നിലയങ്ങളിലെ ഉൽപാദനം ഇക്കാലയളവിൽ 3.2 ശതമാനം ഉയർന്നു. സോളാർ വൈദ്യുതിയുടെ സംഭാവന 30 ശതമാനം വർധിച്ചു.
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം സമ്പദ്വ്യവസ്ഥയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചതാണ് വൈദ്യുതി ആവശ്യകത വർധിക്കാനുള്ള കാരണം. എന്നാൽ, കൽക്കരിക്ഷാമം മൂലം ആവശ്യത്തിന് വൈദ്യുതി നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പവർകട്ട് ഏർപ്പെടുത്തിയാണ് പല സംസ്ഥാനങ്ങളും വൈദ്യുതി പ്രതിസന്ധി മറികടക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഉൽപാദകരായ കോൾ ഇന്ത്യ റെക്കോർഡ് ഉൽപാദനം നടത്തിയിട്ടും വൈദ്യുതി പ്രതിസന്ധി പരിഹാരമായിരുന്നില്ല. ഉയർന്ന വില മൂലം മറ്റ് രാജ്യങ്ങളിൽ നിന്ന് കൽക്കരി ഇറക്കുമതി ചെയ്യുന്നതിനും പ്രതിസന്ധി നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.