ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലക്ക് ഇന്ത്യയിലേക്ക് വരാനുള്ള മോഹം 2019 ൽ തുടങ്ങിയതാണ്. എന്നാൽ, ഇനിയും അത് യാഥാർഥ്യമാകാത്തതിെൻറ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക്. കേന്ദ്ര സർക്കാറുമായി ധാരണയെത്താനാകുന്നില്ലെന്നാണ് ഇലൺ മസ്ക് ട്വീറ്റ് ചെയ്തത്.
കേന്ദ്രം ഉന്നയിക്കുന്നതും ടെസ്ലയും ടെസ്ല ഉന്നയിക്കുന്നത് കേന്ദ്രവും അംഗീകരിക്കുന്നില്ല. പ്രാദേശികമായി ഫാക്ടറി തുടങ്ങാനും കാർ നിർമിച്ച് വിൽപന നടത്താനും കയറ്റി അയക്കാനും ടെസ്ലയെ നിർബന്ധിക്കുകയാണ് കേന്ദ്രം. എന്നാൽ, നിർമാണ ഫാക്ടറി തുടങ്ങാൻ ടെസ്ലക്ക് താൽപര്യമില്ല. പുറത്തുനിന്ന് നിർമിക്കുന്ന കാർ ഇറക്കുമതി ചെയ്ത് വിൽപന നടത്താനാണ് ടെസ്ലയുടെ പദ്ധതി. അതിന് ഇറക്കുമതി നികുതി കുറക്കുകയാണ് ടെസ്ലയുടെ ആവശ്യം.
നിലവിൽ ടെസ്ല കാറുകൾ പുറത്തുനിന്ന് ഇറക്കുമതി ചെയ്താൽ കാർ വിലയുടെ അത്രയും നികുതിയും അടക്കേണ്ടി വരും. അതോടെ കാറിെൻറ വില ഇരട്ടിയാകും. ഇന്ത്യൻ വിപണിയിൽ കാറുകളുടെ വില വിൽപനയെ ബാധിക്കുന്ന ഘടകമാണ്. കാർ ഇറക്കുമതി ചെയ്ത് വിൽപന നടത്തിയാൽ വിപണിയിൽ അതിജീവിക്കുക പ്രയാസമാകുമെന്നാണ് ടെസ്ല കണക്കുകൂട്ടുന്നത്.
ആഡംബര കാർ നിർമാതാക്കളായ മേഴ്സിഡസ് ബെൻസ് ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക് കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്ല ലക്ഷ്യം വെക്കുന്ന വിപണിയിലേക്കാണ് ബെൻസിെൻറ ഇലക്ട്രിസ് എസ് ക്ലാസ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.