ന്യൂഡൽഹി: തെൻറ വീടിനുനേരേയുണ്ടായ ആക്രമണത്തിന് കാരണം സർക്കാർ നൽകുന്ന പിന്തുണയെന്ന് അസദുദ്ദീൻ ഉവൈസി എം.പി. ഹിന്ദു സേന ഗ്രൂപ്പിലെ അംഗങ്ങളെന്ന് അവകാശപ്പെട്ട അഞ്ചുപേർ കഴിഞ്ഞ ദിവസം ഉവൈസിയുടെ ഡൽഹിയിലെ വസതി ആക്രമിച്ചിരുന്നു. ഇവരെ പിന്നീട് പൊലീസ് പിടികൂടി. ന്യൂഡൽഹി അശോക റോഡിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചാണ് അഞ്ച് പ്രതികളെ പിടികൂടിയതെന്നും ഉവൈസിയുടെ പ്രസ്താവനകളിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്ന് ഇവർ പറഞ്ഞുവെന്നും പൊലീസ് പറയുന്നു. അക്രമം നടക്കുേമ്പാൾ ഉവൈസി വീട്ടിൽ ഇല്ലായിരുന്നു.
'2015 ൽ രാജ്‌നാഥ് സിങ് എെൻറ അയൽവാസിയായിരിക്കുമ്പോഴാണ് ആദ്യത്തെ ആക്രമണം നടന്നത്. അദ്ദേഹത്തിെൻറ വീടിനും എെൻറ വീടിനും ഇടയിൽ ഒരു വീട് അകലമേ ഉണ്ടായിരുന്നുള്ളു'-ഉവൈസി ദേശീയ മാധ്യമത്തോട് പറഞ്ഞു. 'ഇത് നാലാമത്തെ സംഭവമാണ്. ഈ ആളുകൾക്ക് സർക്കാർ ധൈര്യം നൽകുകയാണ്. ഇത്തവണ അവർ കോടാലിയുമായാണ് വന്നത്. വീട്ടിനുള്ളിലേക്ക് കല്ലെറിഞ്ഞു. രണ്ട് വർഷം മുമ്പ്, ഡൽഹി പോലീസിെൻറ സ്പെഷ്യൽ സെൽ ആളുകൾ എന്നെ വന്നു കണ്ടു. ഈ അസംബന്ധം നിർത്താൻ ഞാൻ അവരോട് പറഞ്ഞു. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അതിന് എെൻറ വീട്ടിലേക്ക് വരിക, കല്ലെറിയുക, അസംബന്ധ മുദ്രാവാക്യങ്ങൾ വിളിക്കുക എന്നത് അനുവദിക്കാനാവില്ല'-ഉവൈസി പറഞ്ഞു.
അക്രമത്തിെൻറ അനന്തരഫലങ്ങൾ തങ്ങൾ നേരിടില്ലെന്ന് എത്രത്തോളം ഉറപ്പാണെന്നതിെൻറ പ്രകടനമായാണ് അക്രമികൾ വീഡിയോ ക്യാമറകളുമായി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. അക്രമികളെ സ്ഥലത്തുവെച്ച് തന്നെ പിടികൂടുകയായിരുന്നു. വീടിന്‍റെ ഗേറ്റ് കേടുവരുത്തുകയും ജനൽചില്ലുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സോഷ്യൽ മീഡിയയിൽ വന്ന വീഡിയോ ക്ലിപ്പിൽ, ഉവൈസിയുടെ റാലികളിൽ ഹിന്ദുവിനെതിരെ സംസാരിക്കുന്നതിനാൽ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനാണ് അദ്ദേഹത്തിെൻറ വീട്ടിലേക്ക് പോയതെന്ന് ഹിന്ദു സേന സംസ്ഥാന പ്രസിഡൻറ് ലളിത് കുമാർ എന്നയാൾ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.