47 വർഷം മുമ്പ് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ഇന്ത്യയുടെ ഊർജ്ജസ്വലമായ ജനാധിപത്യത്തിലെ കറുത്ത പൊട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പറഞ്ഞു.
ജർമനിയിലെ ഓഡി ഡോം ഇൻഡോർ അരീനയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. ജനാധിപത്യം ഓരോ ഇന്ത്യക്കാരന്റെയും ഡി.എൻ.എയിൽ അലിഞ്ഞിരിക്കുകയാണെന്നും മോദി പറഞ്ഞു.
"നാൽപ്പത്തിയേഴ് വർഷം മുമ്പ്, ആ ജനാധിപത്യത്തെ ബന്ദിയാക്കാനും അതിനെ തകർക്കാനുമുള്ള ശ്രമം നടന്നിരുന്നു. അടിയന്തരാവസ്ഥ ഇന്ത്യയുടെ ഊർജ്ജസ്വലമായ ജനാധിപത്യത്തിലെ കറുത്ത പൊട്ടാണ്" -ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമനി സന്ദർശിക്കുന്ന മോദി കോൺഗ്രസ് പാർട്ടിയെ ലക്ഷ്യമിട്ട് പറഞ്ഞു.
''ഇന്ത്യക്കാർ എവിടെ ജീവിച്ചാലും നമ്മുടെ ജനാധിപത്യത്തിൽ അഭിമാനിക്കുന്നു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ പറയാൻ കഴിയും'' -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.