മുംബൈ: നഗരത്തിലെ തിരക്കേറിയ റോഡിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മാക്രോണിെൻറ പോസ്റ്ററുകൾ. ദക്ഷിണ മുംബൈയിലാണ് പോസ്റ്ററുകൾ കാണപ്പെട്ടത്. പൊലീസെത്തി പോസ്റ്ററുകൾ നീക്കം ചെയ്തു.
ബിഹന്ദി ബസാർ മേഖലയിൽ ജെ.ജെ ഫ്ലൈ ഓവറിന് താഴെ മുഹമ്മദ് അലി റോഡിലാണ് പോസ്റ്ററുകൾ. മാക്രോണിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പോസ്റ്ററുകൾക്ക് മുകളിൽ വാഹനങ്ങൾ പോകുന്നതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട വിവരവും നീക്കം ചെയ്തതും മുംബൈ പൊലീസ് വക്താവ് എസ്.ചൈതന്യ സ്ഥിരീകരിച്ചു. എന്നാൽ, ഇതിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.