ജോലിക്കാർക്ക് ഉച്ചമയക്കത്തിന് ഇടവേള നൽകും, വിചിത്ര വാഗ്ദാനമേകി ഗോവൻ പാർട്ടി

പനജി: താൻ മുഖ്യമന്ത്രിയായാല്‍ ജോലിക്കാര്‍ക്ക് നിര്‍ബന്ധിത ഉച്ചമയക്ക ഇടവേള നല്‍കുമെന്ന് ഫേര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി. ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും ഒരു വര്‍ഷത്തിലേറെ ബാക്കി നിൽക്കവെയാണ് ജോലിക്കാർക്ക് ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി മോഹന വാഗ്ദാനം നൽകിയിരിക്കുന്നത്. മുൻ ബി.ജെ.പി നേതാവാണ് വിജയ് സര്‍ദേശായി.

'സമ്മര്‍ദം ഇല്ലാതെ റിലാക്‌സ് ചെയ്തിരിക്കുക എന്നത് ഗോവന്‍ സംസ്‌കാരമാണ്. അത് നാം കാത്തുസൂക്ഷിക്കണം. ജോലിത്തിരക്കുകള്‍ക്കിടയില്‍ വിശ്രമത്തിനൊരു ഇടവേളയെടുക്കുന്നത് സ്വസ്ഥതക്കും ആവശ്യമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരം വിശ്രമം കാര്യക്ഷമതയും ഓര്‍മശക്തിയും വര്‍ധിപ്പിക്കും.'- അദ്ദേഹം പറഞ്ഞു. ഉച്ചക്ക് രണ്ട് മണിക്കും നാല് മണിക്കും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ജോലിക്കാര്‍ക്ക് ഈ ഇടവേളയെടുക്കാമെന്നും വിജയ് സര്‍ദേശായി വ്യക്തമാക്കി.

ഇത്തരം വിശ്രമവേളകളെ അതീവപ്രധാന്യത്തോടെയാണ് ഗോവയിലെ ജനങ്ങൾ കാണുന്നത്. 2-4 വരെയുള്ള സമയം മിക്ക കടകളും താല്‍ക്കാലികമായി അടച്ചിടും. പ്രധാനപ്പെട്ട മീറ്റിങ്ങുകൾക്ക് ഈ സമയം മികച്ചതായി ആരും കണക്കാക്കാറില്ല ഉച്ചഭക്ഷണം കഴിഞ്ഞാല്‍ മയക്കമെന്നത് ഒരു പൊതുവായ ശീലമാണെന്നും ഇത് മടിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Employees will be given a break for nap, Goan Party promise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.