ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എം.ജി.എൻ.ആർ.ഇ.ജി.എസ്) ബജറ്റിൽ ഫണ്ട് വെട്ടിക്കുറച്ചതിനു പിന്നാലെ പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങൾകൂടി വഹിക്കണമെന്ന നിലപാടുമായി കേന്ദ്രം. 100 ശതമാനം ഫണ്ട് കേന്ദ്രം നൽകുന്നതിന് പകരം ഫണ്ടിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്നതിന് നിലവിലെ നിയമത്തിൽ ഭേദഗതിക്കായി പാർലമെന്റിൽ ബിൽ കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ.
തൊഴിലുറപ്പു പദ്ധതിയിൽ സംസ്ഥാന വിഹിതം കൂടി ഉൾപ്പെടുത്തുന്നത് അഴിമതി ഇല്ലാതാക്കാൻ കൂടുതൽ സഹായിക്കുമെന്ന് കഴിഞ്ഞദിവസം ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. തൊഴിലുറപ്പ് ഒരു സ്ഥിരം തൊഴിൽ പദ്ധതിയായി കണക്കാക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.