പരിശോധന കർശനമാക്കിയ പൊലീസിനെതിരെ ആക്രമണം; രണ്ട് പൊലീസുകാർക്ക് പരിക്ക്

കൊൽക്കത്ത: ഹൗറയിൽ ലോക്ക് ഡൗൺ കാലത്ത് സാമൂഹ്യ അകലം പാലിക്കാൻ നിർബന്ധിച്ച പൊലീസുകാരെ ആൾക്കൂട്ടം ആക്രമിച്ചു. രണ ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സ്ഥലത്ത് ക്രമസമാധാനം പരിപാലിക്കാൻ വലിയ പൊലീസ് സംഘത്തെ നിയോഗിക്കേണ്ടി വന്നു.
ഹോട്ട്സ്പോട്ടായ ടിക്കിയപുര മാർക്കറ്റിലെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊലീസിന്‍റെ പിന്നാലെ ഓടിയ ജനക്കൂട്ടം ഇവർക്ക് നേരെ കല്ലെറിഞ്ഞു. രക്ഷക്കായി പൊലീസ് ഔട്ട്പോസ്റ്റിൽ ഓടിക്കയറിയിട്ടും ജനക്കൂട്ടം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ബംഗാളിലെ ഹൗറ ജില്ല ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കപ്പെട്ട പ്രദേശമാണ്. 79 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Tags:    
News Summary - Enforcing Lockdown Police Attacked In Bengal's COVID-19 Hotspot Howrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.