ന്യൂഡൽഹി: ഭീകരതയോടുള്ള സമീപനത്തിൽ രാജ്യം ഒറ്റക്കെട്ട്. ഭീകരതയേയും, അതിന് അതി ർത്തിക്ക് അപ്പുറത്തുനിന്ന് പിന്തുണ നൽകുന്നതിനെയും ഡൽഹിയിൽ നടന്ന സർവകക്ഷി യോ ഗം അപലപിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് വിളിച്ച യോഗം, രാജ്യത്തിെൻറ െഎക്യം കാ ത്തുസൂക്ഷിക്കുന്ന സുരക്ഷാ സേനകൾക്ക് അഭിവാദ്യം അർപ്പിച്ചു.
പുൽവാമ ഭീകരാക്രമണ ത്തിെൻറ പശ്ചാത്തലത്തിലാണ് സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. ഭീകരത നേരിടാനുള്ള ഇന്ത്യയുടെ നിശ്ചയദാർഢ്യം ആവർത്തിച്ചു വ്യക്തമാക്കുന്ന പ്രമേയം യോഗം അംഗീകരിച്ചു. അതിർത്തികടന്നുള്ള ഭീകരത രാജ്യം നേരിടുകയാണ്. ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള നിശ്ചയദാർഢ്യം രാജ്യം എക്കാലവും കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ നമ്മൾ ഒറ്റക്കെട്ടാണ്-പ്രമേയത്തിൽ പറഞ്ഞു. അതേസമയം, പാകിസ്താനെ പേരെടുത്തു പറഞ്ഞില്ല.
കോൺഗ്രസിൽനിന്ന് ഗുലാംനബി ആസാദ്, ആനന്ദ് ശർമ, ജ്യോതിരാദിത്യ സിന്ധ്യ, കെ.സി. വേണുേഗാപാൽ എന്നിവർ പെങ്കടുത്തു. തൃണമൂൽ കോൺഗ്രസിനെ പ്രതിനിധാനം ചെയ്ത് എത്തിയത് സുദീപ് ബന്ദോപാധ്യായ, ഡറിക് ഒബ്രിയൻ എന്നിവരാണ്. സഞ്ജയ് റാവത്ത് (ശിവസേന), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), ഡി. രാജ (സി.പി.െഎ), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), രാംവിലാസ് പാസ്വാൻ (ലോക്ജനശക്തി പാർട്ടി) തുടങ്ങിയവരും പെങ്കടുത്തു.
ഭീകരാക്രമണത്തെ തുടർന്ന സാഹചര്യങ്ങൾ ആഭ്യന്തര മന്ത്രി യോഗത്തിൽ വിശദീകരിച്ചു. പുൽവാമ സംഭവത്തിനു പിന്നാലെ ജമ്മുവിൽ നടക്കുന്ന സംഘർഷങ്ങളിൽ സർവകക്ഷി യോഗ പ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചു. വർഗീയ ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ കശ്മീരികൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ശ്രദ്ധിക്കണമെന്ന് യോഗം നിർദേശിച്ചു. അതനുസരിച്ചുള്ള മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് രാജ്നാഥ്സിങ് യോഗത്തെ അറിയിച്ചു.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ജമ്മു-കശ്മീർ സ്വദേശികൾക്കെതിരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഭീഷണി ഉയർന്ന പശ്ചാത്തലത്തിൽ കശ്മീരി വിദ്യാർഥികളുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സർവകക്ഷി യോഗത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നൽകിയ ഉറപ്പിെന തുടർന്നാണ് കേന്ദ്രത്തിെൻറ നിർദേശമുണ്ടായത്.
ചില സംസ്ഥാനങ്ങളിൽ കശ്മീരികൾക്കെതിരെ വിരട്ടലും ഭീഷണിയുമുണ്ടായിരുന്നു. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിൽ കശ്മീരി വിദ്യാർഥികൾ പീഡിപ്പിക്കപ്പെട്ടതായി പരാതി ഉയർന്നു. അതിനിടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി. പരിക്കേറ്റ നാലുപേർ കൂടി ആശുപത്രിയിൽ മരിച്ചതിനെ തുടർന്നാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.