ന്യൂഡൽഹി: വിരമിച്ച സമയത്ത് പെൻഷൻ കമ്യൂട്ട് ചെയ്തവർക്ക് മേയ് മാസം മുതൽ പൂർണ പെൻഷൻ നൽകുമെന്ന് എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) അറിയിച്ചു. 6,30,000 ഇ.പി.എഫ്.ഒ അംഗങ്ങളുടെ പ്രതിമാസ പെൻഷൻ തുകയിൽ കാര്യമായ വർധനക്ക് ഇടയാക്കുന്നതാണ് നടപടി.
1500 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. 2008 സെപ്റ്റംബർ 26ന് മുമ്പ് വിരമിച്ചവർക്കാണ് പൂർണ പെൻഷൻ ലഭിക്കുക. ഉദാഹരണത്തിന് 2005 ഏപ്രിൽ ഒന്നിന് വിരമിച്ചയാൾക്ക് 15 വർഷം കഴിയുന്നതിനാൽ 2020 ഏപ്രിൽ ഒന്നുമുതൽ പൂർണ പെൻഷൻ ലഭിക്കും. ഇ.പി.എഫ് ട്രസ്റ്റി അംഗങ്ങൾ കഴിഞ്ഞ ആഗസ്റ്റിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഈ വർഷം ഫെബ്രുവരിയിൽ ഉത്തരവിറങ്ങിയെങ്കിലും കോവിഡ് പ്രതിസന്ധി മൂലം നടപ്പാക്കാൻ വൈകി. ആ ഉത്തരവാണ് ഇപ്പോൾ പ്രാബല്യത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.