ന്യൂഡല്‍ഹി: ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകണമെന്ന കേരള ഹൈകോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷനും (ഇ.പി.എഫ്.ഒ) കേന്ദ്ര തൊഴിൽ മന്ത്രാലയവും നൽകിയ ഹരജികൾ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടേക്കും.
ബുധനാഴ്ച കേസിൽ വാദം തുടരുന്നതിനിടെ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഇതുസംബന്ധിച്ച് സൂചന നൽകി. അടുത്ത ചൊവ്വാഴ്ച വാദം കേൾക്കുേമ്പാൾ കേന്ദ്ര സർക്കാറിെൻറ അഭിപ്രായം തേടും. തുടര്‍ച്ചയായി വാദം കേട്ടാല്‍ പോലും 2017 ലെ ആര്.സി. ഗുപ്ത കേസിലെ വിധി നിലനില്‍ക്കുന്നതിനാല്‍ ആ ഉത്തരവ് അനുസരിക്കേണ്ടി വരുമെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, കേസ് വിശാല ബെഞ്ചിന് കൈമാറുന്നതല്ലേ നല്ലതെന്ന് ചോദിച്ചു.
ജീവനക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. പദ്ധതിയിലുള്ളവർ നൽകുന്ന ഉയർന്ന വിഹിതത്തിന് ആനുപാതികമായി പി.എഫ് പെൻഷൻ നൽകണമെന്നാണ് ഗുപ്ത കേസിലെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.