ന്യൂഡൽഹി: കടുത്ത പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും നടുവിൽ 27 യൂറോപ്യൻ എം.പിമാർ രണ ്ടു ദിവസത്തെ സന്ദർശനത്തിന് ജമ്മു-കശ്മീരിൽ. ജനങ്ങൾക്ക് പുറത്തിറങ്ങാൻ നിയന്ത്ര ണങ്ങളിൽ ഇളവുള്ള മൂന്നു മണിക്കൂർപോലും പൂർണമായി സ്തംഭിച്ചുപോയ കശ്മീർ താഴ്വ രയിൽ പലയിടത്തായി ഉയർന്ന പ്രതിഷേധങ്ങളാണ് വിദേശ സംഘത്തെ എതിരേറ്റത്. സംഘത്തെ വ ഴിയിൽ തടഞ്ഞതിനെ തുടർന്ന് 50 ഇടങ്ങളിലെങ്കിലും നാട്ടുകാരും സുരക്ഷ സേനയുമായി ഏറ്റുമുട്ടലുണ്ടായി.
അതേസമയം, ഡൽഹി വരെ എത്തിയ നാല് എം.പിമാ ർ, ജനങ്ങളുമായി തുറന്നു സംസാരിക്കാൻ അവസരം കിട്ടില്ലെന്നു വന്നതോടെ കശ്മീർ യാത്ര ഒ ഴിവാക്കി നാട്ടിലേക്ക് മടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച തരപ ്പെടുത്താമെന്ന വാഗ്ദാനത്തോടെ ഡൽഹിയിലെ ഒരു സന്നദ്ധ സംഘടന സ്പോൺസർ ചെയ്ത പരി പാടിയാണ് എം.പി സംഘത്തിെൻറ സന്ദർശനമെന്ന വിവരവും ഇതിനൊപ്പം പുറത്തുവന്നു.
ഇന്ത്യൻ ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും മൂന്നുമാസമായി കശ്മീർ താഴ്വരയിൽ പ്രവേശനം നൽകിയിട്ടില്ല. അതിനിടെയാണ് ബി.ജെ.പി ചായ്വുള്ള വിദേശ എം.പി സംഘം കേന്ദ്രസർക്കാറിെൻറ അനുമതിയോടെ അവിടെ എത്തിയത്. സാഹചര്യങ്ങൾ മെച്ചമാണെന്ന നല്ല സർട്ടിഫിക്കറ്റ് സമ്പാദിച്ച് കശ്മീരിലെ നീക്കങ്ങൾക്ക് അന്താരാഷ്ട്ര സ്വീകാര്യത നേടാനുള്ള ഏർപ്പാടാണ് കേന്ദ്രം നടത്തുന്നതെന്ന് വിവിധ പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തുന്നു.
യു.കെ, ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, ചെക് റിപ്പബ്ലിക്, സ്ലോവാക്യ എന്നിവിടങ്ങളിൽ നിന്നുള്ള കടുത്ത വലതുപക്ഷക്കാരാണ് എം.പി സംഘത്തിലെ 22 പേരും. നാലുപേർ തിരിച്ചുപോയത് സന്ദർശക സംഘത്തിനുതന്നെ തിരിച്ചടിയായി. സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്ന പശ്ചാത്തലത്തിൽ, ഇത്തരമൊരു സംഘത്തിെൻറ ഭാഗമാകാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അവരുടെ നിലപാട്.
കേന്ദ്രത്തിനെതിരെ പ്രതിപക്ഷം; സന്ദർശനാനുമതി നൽകണമെന്ന് മോദിയോട് ബിനോയ് വിശ്വം
ന്യൂഡൽഹി: ജമ്മു-കശ്മീർ വിഷയത്തിൽ നല്ല സർട്ടിഫിക്കറ്റും അന്താരാഷ്ട്ര സ്വീകാര്യതയും നേടാൻ കേന്ദ്രം നടത്തുന്ന നീക്കങ്ങളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷം. കോൺഗ്രസ്, സി.പി.എം, ബി.എസ്.പി, സി.പി.ഐ തുടങ്ങി വിവിധ പാർട്ടികൾ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു. യൂറോപ്യൻ എം.പിമാരുടെ സന്ദർശനം അനുവദിക്കുകയും ഇന്ത്യൻ എം.പിമാരെ വിലക്കുകയും ചെയ്യുന്നതിൽ വേറിട്ട ദേശീയത പ്രകടമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ അവഹേളിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ശശി തരൂർ, ജയറാം രമേശ് തുടങ്ങിയവർ കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തെ ജമ്മു-കശ്മീരിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനെ ബി.എസ്.പി നേതാവ് മായാവതിയും വിമർശിച്ചു. മോദിസർക്കാർ സംഘടിപ്പിച്ച വലതുപക്ഷ എം.പി സംഘത്തിെൻറ യാത്രയാണിതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. ഇന്ത്യയിലെ എം.പിമാരെയോ രാഷ്ട്രീയ നേതാക്കളെയോ മൂന്നു മാസമായി ജമ്മു-കശ്മീരിൽ കടത്തുന്നില്ല. പാർലമെൻറിനെയും രാജ്യത്തിെൻറ പരമാധികാരത്തെയും അവഹേളിക്കലാണ് ഇത്. താഴ്വര സന്ദർശിക്കാൻ വിദേശ എം.പിമാർക്ക് പ്രത്യേകാവകാശങ്ങളില്ല. ജമ്മു-കശ്മീരിൽ സ്ഥിതി സാധാരണ നില വീണ്ടെടുക്കുന്നുവെന്ന പ്രഖ്യാപനങ്ങളിലെ പൊള്ളത്തരവും പുറത്തു വന്നിരിക്കുകയാണ്. നിയന്ത്രണങ്ങളും അടിച്ചമർത്തൽ നടപടികളും അവസാനിപ്പിച്ച് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
കശ്മീർ സന്ദർശിക്കാൻ എം.പിയെന്ന നിലക്കും പാർട്ടി മുഖപത്രത്തിെൻറ പത്രാധിപർ എന്ന നിലക്കും അനുമതി നൽകണമെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ജമ്മു-കശ്മീരിൽ സമാധാനനില വീണ്ടെടുക്കാനും അവിടം സന്ദർശിക്കുന്നതിന് വിവേചനപൂർവം അനുമതി നൽകുന്ന സമീപനം ഉപേക്ഷിക്കാനും സി.പി.ഐ ദേശീയ സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഡൽഹിയിലും പ്രതിഷേധം; പങ്കെടുത്തവരിൽ കണ്ണൻ ഗോപിനാഥും
ന്യൂഡൽഹി: സ്വദേശികൾക്കും ഇന്ത്യൻ എം.പിമാർക്കും പ്രവേശനം അനുവദിക്കാത്ത സർക്കാറാണ് കശ്മീരിലേക്ക് അവരുടെ സ്വന്തക്കാരായ വിദേശികെള കൊണ്ടുേപായതെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. ഇങ്ങനെ പോയാൽ ഭാവിയിൽ വിദേശിയെ രാഷ്്ട്രപതിയും പ്രധാനമന്ത്രിയും ആക്കാൻ ഇവർ മടിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീരികൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച ഡൽഹിയിലെ ജന്തർമന്തറിൽ സംഘടിപ്പിച്ച ‘ജനങ്ങളും ജനപ്രതിനിധികളും സംസാരിക്കുന്നു‘ എന്ന പരിപാടിയിൽ പെങ്കടുത്തു സംസാരിക്കുകയിരിന്നു അദ്ദേഹം.
ബി.എസ്.പി എം.പി ഡാനിഷ് അലി, പി.ഡി.പി എം.പിമാരായ ഫായിസ് മിർ, നാസിർ ലവായ്, കിസാൻസഭ നേതാവ് ഹനൻ മൊല്ല, ആനി രാജ, ശബ്നം ഹഷ്മി, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവർ സംഗമത്തിൽ സംസാരിച്ചു. കശ്മീർ ജനതയുടെ അഭിപ്രായ സ്വാതന്ത്രം നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് രാജിവെച്ച െഎ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ േഗാപിനാഥൻ, കശ്മീരിൽനിന്നുള്ള വിദ്യാർഥികൾ തുടങ്ങി നിരവധിപേർ സംഗമത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.