കൊൽക്കത്ത: സംസ്ഥാനത്തെ മുസ്ലിം വോട്ടുകൾ ഭിന്നിച്ചുപോകരുതെന്ന് തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചതിന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയച്ചിരുന്നു. 48 മണിക്കൂറുകൾക്കകം വിശദീകരണം നൽകണമെന്നായിരുന്നു കമീഷൻ നിർദേശിച്ചത്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് മമത.
തനിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ 10 നോട്ടീസ് അയച്ചാലും തന്‍റെ ഉത്തരം അത് തന്നെയാണെന്ന് ദോംജൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മമത ബാനർജി പറഞ്ഞു. "ഞാൻ എല്ലാവരോടുമായി പറയുന്നു... ഒറ്റക്കെട്ടായി വോട്ടുചെയ്യുക.. ഭിന്നതയുണ്ടാകരുത്.. ഒരിക്കലും ഹിന്ദുക്കൾ, മുസ്ലീങ്ങൾ, സിഖുകാർ, ക്രിസ്ത്യാനികൾ ഇവരിൽ ആരും തന്നെ ബിജെപിക്ക് ഒറ്റ വോട്ട് നൽകരുത്," -അവർ കൂട്ടിച്ചേർത്തു.
"നന്ദിഗ്രാമിലെ മുസ്ലീങ്ങളെ പാകിസ്ഥാനികളെന്ന് പരാമർശിച്ച ആളുകൾക്കെതിരെ എത്ര പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്? അവർ ലജ്ജിക്കുന്നില്ലേ? എനിക്കെതിരെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. " മമതാ ബാനർജി ബി.ജെ.പിക്കെതിരെ തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.