ന്യൂഡൽഹി: വോട്ടുയന്ത്രങ്ങളിലെ സോഫ്റ്റ്വെയർ ഒാഡിറ്റ് നടത്തണമെന്ന് ആവശ്യപ്പ െട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ചു. വോട്ടുയന്ത്രങ്ങളുെട ഒാഡിറ്റ് രാജ്യത്ത് ഇന്നുവരെ നടക്കാത്തതിനാൽ വോട്ടുയന്ത്രങ്ങളുടെ സോഴ്സ് കോഡ് അതുപോലെ തന്നെ അവശേഷിക്കുന്നുണ്ടോ എന്നുറപ്പിക്കാൻ കഴിയില്ലെന്ന് ഹരജിയിൽ ബോധിപ്പിച്ചു.
വോട്ടുയന്ത്രങ്ങളുടെ സോഴ്സ് കോഡ് മാറ്റിയാൽ അവ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് ഹരജിയിൽ ബോധിപ്പിച്ചു. അതുകൊണ്ടാണ് ഇത്തരമൊരു ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചതെന്ന് ഹരജിയിലുണ്ട്. വോട്ടുയന്ത്രങ്ങളുടെ കാര്യത്തിൽ എപ്പോഴെങ്കിലും സോഫ്റ്റ്വെയർ ഒാഡിറ്റ് നടന്നിട്ടുണ്ടോ എന്ന് തെരഞ്ഞെടുപ്പ് കമീഷേനാട് സുപ്രീംകോടതി ആരായണമെന്ന് ഹരജിയിൽ ബോധിപ്പിച്ചു. അങ്ങനെ നടന്നിട്ടില്ലെങ്കിൽ അത്തരമൊരു ഒഡിറ്റിന് ഉത്തരവിടണമെന്ന് ഹരജിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.