ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്ര അട്ടിമറി നടന്നുവെന്ന വെളി പ്പെടുത്തൽ നടത്തിയ സയ്യിദ് ഷുജക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമീഷൻ ഡൽഹ ി പൊലീസിൽ. കെട്ടുകഥയാണെന്നും അതിനുപിന്നിൽ കോൺഗ്രസാണെന്നും കേന്ദ്രസർക്കാർ ആരേ ാപിച്ചു. സംഭവത്തെക്കുറിച്ച് വിശദാന്വേഷണം വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യ പ്പെട്ടു. നടുക്കുന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിനെല്ലാമിടയിൽ ചുരുളഴിയാതെ ദുരൂഹമായി.
ഉൗഹാപോഹം പ്രചരിപ്പിക്കുകയും സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുകയും രാജ്യത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്തതിന് കേസെടുക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ അണ്ടർസെക്രട്ടറി മധുസൂദനൻ ഗുപ്ത ഡൽഹി പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. വോട്ടുയന്ത്രത്തിൽ തിരിമറി നടത്താമെന്ന് തെളിയിക്കാൻ കമീഷൻ തുറന്ന വെല്ലുവിളി നടത്തിയപ്പോൾ ആരും വന്നിരുന്നില്ലെന്നും പരാതിയിൽ വ്യക്തമാക്കി.
അമേരിക്കയിലുള്ള ഷുജക്കെതിരെ എങ്ങനെ നീങ്ങുമെന്ന് വ്യക്തമല്ല. വെളിപ്പെടുത്തൽ തള്ളിയ സർക്കാർ അമേരിക്കൻ ഭരണകൂടവുമായി ബന്ധപ്പെടുന്നതടക്കം തുടർനടപടി സ്വീകരിക്കുമെന്ന സൂചനയുമില്ല. വെളിപ്പെടുത്തൽ നടത്തിയ സയ്യിദ് ഷുജ വോട്ടുയന്ത്ര നിർമാണത്തിൽ ഉൾപ്പെട്ട പൊതുമേഖല സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപറേഷൻ ഒാഫ് ഇന്ത്യയുടെ ജീവനക്കാരനായി പ്രവർത്തിച്ചിട്ടില്ലെന്ന് സ്ഥാപനം തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചു.
കേന്ദ്രമന്ത്രിയായി ദിവസങ്ങൾക്കകം വാഹനാപകടത്തിൽ കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് മരുമകൻ ധനഞ്ജയ മുണ്ടെ അന്വേഷണം ആവശ്യപ്പെട്ടു. വോട്ടുയന്ത്ര തിരിമറി വെളിപ്പെടുത്തുമെന്ന ഭയമാണ് ഗോപിനാഥ് മുണ്ടെയുടെ മരണത്തിനു കാരണമെന്ന് സയ്യിദ് ഷുജ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.