മുംബൈ: ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രങ്ങൾ ബി.ജെ.പിയെ ‘കനിഞ്ഞെ’ന്ന വ്യാപക പരാതി നിലനിൽക്കുന്നതിനിടെ സമാന ആരോപണം വീണ്ടും. കഴിഞ്ഞ ഫെബ്രുവരിയിൽ മഹാരാഷ്ട്രയിൽ നടന്ന ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിദർഭ മേഖലയിലെ ബുൽധാനയിലാണ് സ്വതന്ത്ര സ്ഥാനാർഥിക്ക് ചെയ്ത വോട്ട് ബി.ജെ.പിക്ക് പോയത്.
ബുൽധാനയിലെ സുൽത്താൻപുരിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന അശതായ് അരുൺ സോറാണ് പരാതിക്കാരൻ. തനിക്ക് അനുകൂലമായി ചെയ്ത വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചതായി യന്ത്രത്തിൽ കാണിക്കുന്നതായി രാവിലെ 10ന് പരാതി നൽകിെയങ്കിലും തെളിവില്ലെന്നുപറഞ്ഞ് തെരഞ്ഞെടുപ്പ് ഒാഫിസർ തള്ളുകയായിരുന്നു. ഉച്ചയോടെ വീണ്ടും ശ്രദ്ധയിൽപെട്ട് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയപ്പോൾ സംഭവം ശരിയാണെന്ന് തെളിഞ്ഞു. ഇൗ പരാതിയിൽ വിശദീകരണമാവശ്യപ്പെട്ട് വിവരാവകാശ സന്നദ്ധപ്രവർത്തകൻ അനിൽ ഗൽഗായി ബുൽധാന ജില്ല കലക്ടറേറ്റിനെ സമീപിച്ചതായി ഡി.എൻ.എ പത്രം റിപ്പോർട്ട് ചെയ്തു.
യന്ത്രം ബോധപൂർവം പ്രോഗ്രാം ചെയ്തതാകാമെന്ന ആരോപണം അധികൃതർ തള്ളി.
സാേങ്കതിക തകരാറാകാമെന്നും മറ്റു യന്ത്രങ്ങളിലൊന്നും ഇത് ശ്രദ്ധയിൽപെട്ടില്ലെന്നുമാണ് വിശദീകരണം. എന്നാൽ, എന്തുകൊണ്ടാണ് ബി.ജെ.പിക്ക് അനുകൂലമായി വോട്ടു വീണതെന്നതിന് ഉത്തരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.