ക​ശ്​മീരിലും ആന്ധ്രയിലും വോട്ടിങ്​ മെഷീനുകളിൽ വ്യാപക തകരാറുകൾ

ന്യൂഡൽഹി: ജമ്മു കശ്​മീരിലെ പൂഞ്ചിലുള്ള പോളിങ്​ സ്​റ്റേഷനുകളിൽ ഇലക്​ട്രോണിക്​ വോട്ടിങ്​ മെഷീനുകളിൽ കോൺ ഗ്രസിന്​ വോട്ടു ചെയ്യാനുള്ള ബട്ടൺ പ്രവർത്തിക്കുന്നില്ലെന്ന്​ പരാതി. നാഷണൽ കോൺഫറൻസ്​ നേതാവ്​ ഉമർ അബ്​ദുല്ല യാണ്​ പരാതി ഉന്നയിച്ചത്​. നാട്ടുകാർ പരാതി പറയുന്ന വിഡി​േയാ സഹിതം അദ്ദേഹം ട്വീറ്റ്​ ചെയ്യുകയായിരുന്നു.

അ​േതസമയം, ആന്ധ്ര പ്രദേശിലും വോട്ടിങ്​ മെഷീനുകൾ പലയിടങ്ങളിലും പ്രവർത്തന രഹിതമായി. 99 പോളിങ്​ ബൂത്തുകളിൽ സാ​ങ്കേതിക തകരാർ മൂലം ഇ.വി.എം പ്രവർത്തിക്കുന്നില്ലെന്നാണ്​ പരാതി. തുടർന്ന്​ വിവിധയിടങ്ങളിൽ ​േവാ​ട്ടെടുപ്പ്​ മുടങ്ങി.

ആന്ധ്രയിൽ വിവിധയിടങ്ങളിൽ ​ഇലക്​ട്രോണിക്​ വോട്ടിങ്​ മെഷീൻ പ്രവർത്തിക്കുന്നില്ലെന്ന്​ കാണിച്ച്​ തെലുഗു ദേശം പാർട്ടി തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകി. 30 ശതമാനത്തോളം വോട്ടിങ്​ മെഷീനുകളും ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നതെന്നാണ്​ പരാതി. നിരവധി പേർക്ക്​ വോട്ട്​ രേഖപ്പെടുത്താൻ സാധിച്ചില്ല. 9.30 ആയിട്ടും പോളിങ്​ തുടങ്ങാത്തതിനാൽ ഇവർ മടങ്ങിപ്പോയി. സാ​ങ്കേതിക പ്രശ്​നങ്ങൾ തീർത്ത്​ വോട്ടിങ്​ തുടങ്ങിയിട്ടും മടങ്ങിപ്പോയ പലരും വോ​ട്ടു ​െചയ്യാൻ എത്തിയില്ല. അതിനാൽ വീണ്ടും വോ​ട്ടെടുപ്പ്​ നടത്തണമെന്നും ടി.ഡി.പി ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - EVM Malfunctioning in Kashmir and Andra - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.