ബി.ജെ.പി നേതാവിന്‍റെ കാറിൽ വോട്ടിങ്​ യ​ന്ത്രം; അടിയന്തര നടപടി വേണമെന്ന്​ പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: അസമിൽ ബി.ജെ.പി നേതാവിന്‍റെ വാഹനത്തിൽനിന്ന്​ വോട്ടുയന്ത്രം പിടികൂടിയ സംഭവത്തിൽ തെരഞ്ഞെടുപ്പ്​ കമീഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. രണ്ടാംഘട്ട നിയമസഭ വോ​ട്ടെടുപ്പ്​ നടന്ന വ്യാഴാഴ്ച രാത്രിയാണ്​ പാതാർകണ്ടി ബി.ജെ.പി എം.എൽ.എയും സ്​ഥാനാർഥിയുമായ കൃഷ്​ണേന്ദു പാലിന്‍റെ കാറിൽനിന്ന്​ ഇ.വി.എം പിടികൂടിയത്​. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിച്ചിരുന്നു.

തെരഞ്ഞെടുപ്പ്​ നടക്കുന്ന സംസ്​ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്​ കമീഷൻ ഇ.വി.എം കൈകാര്യം ചെയ്യുന്ന രീതിയെ പ്രിയങ്ക ഗാന്ധി വിമർശിച്ചു. സംഭവത്തിൽ ​തെരഞ്ഞെടുപ്പ്​ കമീഷൻ അന്വേഷണം നടത്തണമെന്നും ഇ.വി.എം ഉപയോഗത്തെക്കുറിച്ച്​ പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

'ഓരോ തവണയും സ്വകാര്യവാഹനങ്ങളിൽ ഇ.വി.എം കൊണ്ടുപോകുന്ന തെരഞ്ഞെടുപ്പ്​ വിഡിയോ പുറത്തുവരും. എന്നാൽ അതിൽ പൊതുവായ കാര്യങ്ങൾ ചിലതുണ്ടാകും. 1. വാഹനങ്ങൾ ബി.ജെ.പി സ്​ഥാനാർഥിയുടെയോ അവരുടെ അനു​യായികള​ുടേതോ ആകും 2. വിഡിയോകൾ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കി അന്വേഷണങ്ങൾ വഴിതെറ്റിക്കും 3. വിഡിയോ പുറത്തുവിട്ടവരുടെ തോൽവി ഭയമാണ്​ ഇതെല്ലാമെന്ന്​​ വരുത്തിതീർക്കാൻ ബി.ജെ.പി മീഡിയ മെഷിനറികളെ ഉപയോഗിക്കും. യാഥാർഥ്യം എന്താണെന്നാൽ വളരെയധികം സംഭവങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട്​ ചെയ്​തിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നതുതന്നെ' -പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.


സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കർശന നടപടികൾ ആവശ്യ​മാണെന്നും ചൂണ്ടിക്കാട്ടി നിരവധി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

പാതാർകണ്ടി ബി.ജെ.പി സ്​ഥാനാർഥി കൃഷ്​ണേന്ദു പാലി​​േന്‍റതാണ്​ വാഹനമെന്ന്​ തെര​ഞ്ഞെടുപ്പ്​ കമീഷൻ സ്​ഥിരീകരിച്ചതായാണ്​ വിവരം. കൃഷ്​ണേന്ദു പാൽ നൽകിയ തെരഞ്ഞെടുപ്പ്​ സത്യവാങ്​മൂലത്തിൽ AS10B0022 രജിസ്​ട്രേഷൻ ബൊലേറോ കാറിന്‍റെ വിവരം വെളിപ്പെടുത്തിയിരുന്നു. വാഹനത്തിൽനിന്ന്​ ഇ.വി.എം പിടികൂടിയതോടെ ജില്ല തെരഞ്ഞെടുപ്പ്​ അധികൃതർ സ്​ഥല​ത്തെത്തിയപ്പോൾ പോളിങ്​ ഓഫിസറോ തെരഞ്ഞെട​ുപ്പ്​ കമീഷൻ അധികൃതരോ സ്​ഥലത്തുണ്ടായിരുന്നില്ലെന്ന്​ ഇ.സി അധികൃതർ വ്യക്തമാക്കി. ജില്ല തെരഞ്ഞെടുപ്പ്​ ഓഫിസർ അസം മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർക്ക്​ റിപ്പോർട്ട്​ നൽകിയതായാണ്​ വിവരം. 

Tags:    
News Summary - EVMs Found in AssamBJP candidate Krishnendu Pal Car, Priyanka Gandhi says EC must act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.