ജമ്മുകശ്മീരിൽ ഇരട്ട ഭീകരാക്രമണം; ബി.ജെ.പി സർപഞ്ച് കൊല്ലപ്പെട്ടു,വിനോദസഞ്ചാരികൾക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരർ നടത്തിയ ആക്രമണങ്ങളിൽ മുൻ ബി.ജെ.പി സർപഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരിക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് വ്യത്യസ്ത ആക്രമണങ്ങളാണ് ശനിയാഴ്ച ജമ്മുകശ്മീരിൽ നടന്നത്. ഷോപിയാൻ, അനന്തനാഗ് എന്നീ സ്ഥലങ്ങളിലാണ് ആക്രമണങ്ങൾ ഉണ്ടായത്.

ആദ്യത്തെ സംഭവത്തിൽ മുൻ ബി.ജെ.പി സർപഞ്ചിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഷോപിയാനിലെ ഹിരപോര മേഖലയിൽ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. അജാസ് ഷെയ്ഖാണ് കൊല്ലപ്പെട്ടത്. പരി​ക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടാമത്തെ സംഭവത്തിൽ അനന്തനാഗ് ജില്ലയിൽ വിനോദസഞ്ചാരികളുടെ ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജയ്പൂരിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കാണ് വെടിവെപ്പിൽ പരിക്കേറ്റത്. ഫർഹയും അവരുടെ ഭർത്താവ് തബ്രേസിനുമാണ് വെടിവെപ്പിൽ പരിക്കേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

അക്രമികളെ കണ്ടെത്താനായി രണ്ട് സ്ഥലത്തും തെര​ച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് കശ്മീർ പൊലീസ് അറിയിച്ചു. ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിരവധി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നാഷണൽ കോൺഫറൻസ്, പി.ഡി.പി, ബി.ജെ.പി പാർട്ടികൾ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തി.

Tags:    
News Summary - Ex-sarpanch killed, tourists injured in twin terror attacks in Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.