ന്യൂഡൽഹി: ഗാസിയാബാദിൽ ഭാര്യയെയും മൂന്നു കുട്ടികളെയും കൊലപ്പെടുത്തി ഒളിവിൽ പോയ ടെക്കി അറസ്റ്റിൽ. ഉടുപ്പി പൊലീസിെൻറ സഹകരണത്തോടെ കർണാടകയിൽ നിന്നാണ് പ്രതി സുമിത് കുമാറിനെ അറസ്റ്റു ചെയ്തത്. ഗാസിയാബാദിലെ ഇന്ദിരപുരത്തെ വസതിയിൽ വെച്ച് ഏപ്രിൽ 21 നാണ് സുമിത് കുമാർ ഭാര്യയെയും മക്കളെയും കുത്തികൊന്നത്. 32 കാരിയായ ഭാര്യക്കും അഞ്ചുവയസും നാലു വയസുള്ള ഇരട്ടകുട്ടികൾക്കും മയക്കുമരുന്ന് കലക്കിയ പാനീയം നൽകി ശേഷം കുത്തികൊലപ്പെടുത്തുകയായിരുന്നു.
കൃത്യത്തിനുശേഷം ഡൽഹി വിട്ട സുമിത് കുടുംബാംഗങ്ങളുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ കുറ്റസമ്മതം നടത്തുന്ന വിഡിയോ പങ്കുവെച്ചു. ശേഷം ഭാര്യാസഹോദരനെ വിളിച്ച് കൊലപാതകം നടത്തിയെന്ന് പറയുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി മൃതദേഹങ്ങൾ മാറ്റുകയായിരുന്നു. കൃത്യം നടന്ന് 22 മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്.
സുമിത് ബംഗളൂരുവിലെ ഐ.ടി കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ലഹരിക്ക് അടിമയായിരുന്ന ഇയാളെ ജനുവരിയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ജോലി ഇല്ലാത്തതിനാൽ കടുത്ത സാമ്പത്തിക ഞെരുക്കമാണ് അനുഭവിച്ചിരുന്നതെന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രതി മൊഴി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.