ഗുര്‍ദാസ്പുര്‍: പഞ്ചാബിലെ ഗുര്‍ദാസ്പുരില്‍ അമിതമായ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് 22 കാരൻ മരിച്ചു. സംശയം തോന്നിയതിനെ തുടർന്ന് ഇയാളുടെ ഏതാനും സുഹൃത്തുക്കളെയും ഒരു സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സംഭവം.
ചൊവ്വാഴ്ച രാത്രി പിറന്നാളാഘോഷം കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോവുകയായിരുന്നു യുവാവും സുഹൃത്തുക്കളും. ഈ സമയത്താണ് മരണം സംഭവിച്ചത്. ഭയന്ന സുഹൃത്തുക്കള്‍ യുവാവിന്‍റെ മൃതദേഹം വഴിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതു പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മരണശേഷം പരിഭ്രാന്തരായ സുഹൃത്തുക്കൾ മൃതദേഹം ഉപേക്ഷിക്കാനായി കനാലിന്റെ കരയിൽ നിൽക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ പട്രോളിങ് നടത്തുന്ന പോലീസിനെ കണ്ട് ഇവർ കടന്നുകളയാൻ ശ്രമിക്കവേയായിരുന്നു പിടിയിലായത്.
പിറന്നാള്‍ പാര്‍ട്ടിക്കിടെ എല്ലാവരും മയക്കുമരുന്ന് ഉപയോഗിച്ചതായി പിടിയിലായവര്‍ പറഞ്ഞു. മരിച്ചയാളുടെ സുഹൃത്തുക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാതാപിതാക്കളുടെ ഏക മകനായിരുന്നു മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.