വീണ്ടും പണിമുടക്കി, മാപ്പ് പറഞ്ഞ ഫേസ്ബുക്കിനെ ട്രോളി സോഷ്യൽ മീഡിയ

ന്യൂയോർക്ക്: സൈബർ ലോകത്തെ വീണ്ടും മുൾമുനയിൽ നിർത്തി ഇൻസ്റ്റാഗ്രാം, മെസഞ്ചർ ആപ്പുകൾ വീണ്ടും പണിമുടക്കി. വെള്ളിയാഴ്ച രാത്രി രണ്ട് മണിക്കൂറോളമാണ് ഇൻസ്റ്റാഗ്രാം, ഫേസ്ബുക് മെസഞ്ചർ എന്നിവയുടെ പ്രവർത്തനം തടസപ്പെട്ടത്.

ഇൻസ്റ്റാഗ്രാം, മെസഞ്ചർ പ്രവർത്തനം തടസപ്പെട്ടതിന് അധികൃതർ മാപ്പു പറഞ്ഞു.

'കഴിഞ്ഞ രണ്ടു മണിക്കൂറുകളായി ഞങ്ങളുടെ ആപ്പുകളുടെ സേവനം ലഭ്യമാകാതിരുന്നവരോട് ആത്മാർഥമായും ക്ഷമ പറയുന്നു. പ്രശ്നം പരിഹരിച്ചിരിക്കുന്നു. ഇനിമുതൽ ഇവയുടെ സേവനം നിങ്ങൾക്ക് ലഭിക്കും'- അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച അർധരാത്രിയോടെ ഫേസ്ബുക് മെസഞ്ചറിൽ സന്ദേശങ്ങളയക്കാനും ഇൻസ്റ്റഗ്രാം ലോഡ് ചെയ്യാനും ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. തുടർന്ന് ആളുകൾ ഫേസ്ബുക്കിനെതിരെ മീമുകളും ട്രോളുകളുമായി ട്വിറ്ററിലെത്തി.

'ഫേസ് ബുക് ആഴ്ചയിൽ മൂന്നുദിവസം മാത്രമേ ജോലി ചെയ്യുന്നുള്ളൂ. തിങ്കളും വെള്ളിയും അടച്ചിടാൻ തീരുമാനിച്ചിരിക്കകുയാണോ?' എന്ന് ഒരാൾ ചോദിച്ചു.

അതേസമയം, ഇൻസ്റ്റഗ്രാം അധികൃതർ ഉപയോക്താക്കൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തങ്ങൾ തിരിച്ചെത്തിയതായി അറിയിച്ചത്. 'നിങ്ങളുടെ ക്ഷമക്കും ഈയാഴ്ചയിലെ എല്ലാ മീമുകൾക്കും നന്ദി പറ‍യുന്നു.' ഇൻസ്റ്റഗ്രാം അറിയിച്ചു.

സൈബർ ലോകത്തെയാകെ മുൾമുനയിൽ നിർത്തി തിങ്കളാഴ്ച രാത്രി മണിക്കൂറുകളാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ പണിമുടക്കിയത്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം പ്രവർത്തനം പൂർണമായും തടസപ്പെട്ടതോടെ മൂന്ന്‌ പ്ലാറ്റ്ഫോമിലും കൂടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് മണിക്കൂറുകളോളം ബുദ്ധിമുട്ടിയത്. 

Tags:    
News Summary - Facebook Apologises For Second Outage In A Week,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.