മൻമോഹന്റെ കാലത്ത് ഗ്യാസിന് 1241 രൂപ! തെറ്റിദ്ധരിപ്പിക്കുന്ന പച്ചക്കള്ളവുമായി സംഘ് പ്രൊ​ഫൈലുകൾ

ന്യൂഡൽഹി: പാചകവാതകത്തിന് 800 രൂപ കൂട്ടിയ മോദി സർക്കാർ തെരഞ്ഞെടുപ്പ് പ്രമാണിച്ച് 200 രൂപ കുറച്ചത് ആഘോഷിക്കുന്ന സംഘ് പരിവാർ പ്രൊഫൈലുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മറ്റൊരു പച്ചക്കള്ളവുമായി രംഗത്ത്. രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്താണ് ഗ്യാസിന് ഏറ്റവും ഉയർന്ന വിലയെന്നാണ് സോഷ്യൽ മീഡിയയിലെ സംഘ് പരിവാർ ​പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത്.


മൻമോഹൻസിങ് രണ്ടാമത് പ്രധാനമന്ത്രിയായ കാലത്ത് 2014ൽ 1241 രൂപയായിരുന്നു ഗ്യാസ് വിലയെന്നും എന്നാൽ, മോദിയുടെ കാലത്ത് ഒരിക്കലും ഇത്ര വില എത്തിയിട്ടില്ലെന്നും സംഘ് പരിവാർ നേതാക്കളും അനുകൂലികളും ട്വീറ്റ് ചെയ്യുന്നു. ‘നിങ്ങൾ എൽപിജി വില കുതിച്ചു എന്ന് പറയുന്നതിന് മുമ്പ് കോൺഗ്രസ് കാലത്തെ രസീത് നോക്കുക. ഒരു സിലിണ്ടറിന്റെ വില എത്രയായിരുന്നു? 1212 രൂപ! കൂടാതെ അത് വീട്ടിലേക്ക് കൊണ്ടുപോകാൻ ട്രക്ക് വരുന്നത് കാത്തിരിക്കുകയും വേണം’ എന്നാണ് ഒരു പോസ്റ്റ്. കൂടെ 2014ലെ ഗ്യാസ് ഏജൻസിയുടെ ബില്ല് തെളിവായി ഹാജരാക്കുന്നുമുണ്ട്. നേരത്തെ ബി.ജെ.പി നേതാവ് സി.ടി. രവി അടക്കമുള്ളവർ പ്രചരിപ്പിച്ച അതേ കാര്യമാണ് ഇപ്പോൾ ബി.ജെ.പി ഐ.ടി സെൽ വീണ്ടും പുറത്തെടുക്കുന്നത്.

2011 മുതലുള്ള ഗ്യാസ് വില എന്ന പേരിൽ സംഘ് പരിവാർ പ്രചരിപ്പിക്കുന്ന കണക്ക്:

വർഷം വില

2011     ₹ 877

2012     ₹ 922

2013     ₹ 1021

2014     ₹ 1241

2015     ₹ 606

2016     ₹ 584

2017     ₹ 747

2018     ₹ 609

2019     ₹ 695

2020      ₹ 594

2021      ₹ 719

എന്താണ് യാഥാർഥ്യം? 

മോദി സർക്കാർ ഗ്യാസിന് വില കൂട്ടുമ്പോഴെല്ലാം ​സ​മൂഹമാധ്യമങ്ങളിൽ ബി.ജെ.പി ഐ.ടി സെൽ ആവർത്തിച്ച് പടച്ചുവിടുന്ന കണക്കാണിത്. കോൺഗ്രസിന്റെ ഭരണകാലത്ത് എൽപിജി സിലിണ്ടറുകളുടെ വില വളരെ കൂടുതലായിരുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം. എന്നാൽ, യാഥാർഥ്യം മറ്റൊന്നാണ്. ഉപഭോക്താക്കൾക്ക് മൻമോഹൻ സർക്കാർ തിരികെ നൽകിയിരുന്ന സബ്‌സിഡിയെ കുറിച്ച് ഒരക്ഷരം മിണ്ടാതെയാണ് ഈ പോസ്റ്റുകൾ എന്നതാണ് വസ്തുത. സബ്സിഡി കിഴിച്ചാൽ,  414 രൂപയായിരുന്നു മൻമോഹൻ സിങ്ങിന്റെ 10 വർഷ ഭരണകാലത്തിനിടെയുള്ള ഏറ്റവും ഉയർന്ന വില.

ഇന്ത്യൻ ഓയിലിന്റെ വെബ്‌പേജിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ സബ്‌സിഡിയില്ലാത്ത വില 2013 മുതൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് സംഘ് പരിവാർ സോഷ്യൽ മീഡിയയിൽ ഇത്തരം പോസ്റ്റുകൾ വന്നതെന്ന് വസ്തുതാന്വേഷണ വെബ്സൈറ്റായ ആൾട്ട് ന്യൂസ് ചൂണ്ടിക്കാട്ടുന്നു. 14.2 കിലോഗ്രാം എൽപിജിയുടെ കഴിഞ്ഞ 10 വർഷത്തെ ഡൽഹിയിലെ സബ്‌സിഡി വിലയും ഇന്ത്യൻ ഓയിൽ വെബ്സൈറ്റിലെ സബ്‌സിഡിയില്ലാത്ത വിലയും താരതമ്യം ചെയ്ത് ആൾട്ട് ന്യൂസ് പ്രസിദ്ധീകരിച്ചിട്ടുണ്ട് (പട്ടിക ചുവടെ).


എന്നാൽ, ബിജെപി നേതാക്കളായ സി.ടി. രവിയും സന്തോഷ് രഞ്ജൻ റായിയും ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ സബ്‌സിഡിയില്ലാത്ത എൽപിജി സിലിണ്ടറുകളുടെ വില മാത്രമാണ് പുറത്തുവിട്ടത്. കോൺഗ്രസ് സർക്കാരിന്റെ ഭരണകാലത്ത് വില ഉയർന്നതായി ചിത്രീകരിക്കുകയും ചെയ്തു. അതേസമയം, കോൺഗ്രസ് നൽകിയിരുന്ന സബ്സിഡി മോദി സർക്കാർ 2020 മുതൽ എടുത്തു കളഞ്ഞ കാര്യം ഇവർ സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. 



 


Tags:    
News Summary - Fact-check: Did LPG cost more during UPA than under BJP government?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.