ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ വ്യാജ കോൾസെൻറർ നടത്തിയ ഏഴുപേരെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. വിദേശികളെ കബളിപ്പിച്ച് നടത്തിയിരുന്ന സ്ഥാപനം സെക്ടർ 67ലെ വാടക ഫ്ലാറ്റിലാണ് പ്രവർത്തിച്ചിരുന്നത്.
ക്രിപ്‌റ്റോകറൻസി കമ്പനികളുടെ ഉപഭോക്തൃ സേവന പ്രതിനിധികളായി വേഷമിട്ടായിരുന്നു തട്ടിപ്പ്. യു.എസ് പൗരന്മാരാണ് കബളിപ്പിക്കപ്പെട്ടത്. തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഗിഫ്റ്റ് കാർഡുകളുടെ രൂപത്തിൽ 250-300 ഡോളർ വിദേശികളിൽ നിന്ന് തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
നൂർ ഹുസൈൻ, സുമിത്, അഭിഷേക് മിശ്ര, ഷെയ്ഖ് ഇബ്രാഹിം, അഭിഷേക് ഗുപ്ത, മുഹമ്മദ് ആദിൽ, മുഹമ്മദ് ജാഫർ ഇഖ്ബാൽ എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ലാപ്‌ടോപ്പുകൾ, ഏഴ് ഫോണുകൾ, ഒരു ക്രിപ്‌റ്റോകറൻസി വാലറ്റ് എന്നിവ പോലീസ് കണ്ടെടുത്തു.
"പ്രതികൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ലഭിച്ച സാധുവായ ലൈസൻസുകളോ അവരുടെ ജോലിയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും കരാറോ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരു മാസമായി വാടക ഫ്ലാറ്റിലാണ് കോൾ സെന്റർ പ്രവർത്തിച്ചിരുന്നത്." എസി.പി (സൈബർ ക്രൈം) വിപിൻ അഹ്ലാവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.