എട്ടു കോടിയുടെ വ്യാജ അർബുദ മരുന്നുകള്‍ പിടിച്ചെടുത്തു

ന്യൂഡൽഹി: വ്യാജ അർബുദ മരുന്നുകൾ നിർമിക്കുന്ന സംഘത്തെ ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് പിടികൂടി. ഡോക്ടർ ഉൾപ്പെടെ നാലു പേരെ ചൊവ്വാഴ്ച അറസ്റ്റു ചെയ്തു. മാർക്കറ്റിൽ എട്ടുകോടി രൂപ വിലവരുന്ന വ്യാജ അർബുദ മരുന്നുകൾ ഇവരിൽനിന്ന് കണ്ടെടുത്തു. രണ്ട് എൻജിനീയർമാരും എം.ബി.എ ബിരുദധാരിയുമാണ് മറ്റുള്ളവർ.

മൂന്നുപേർ ഓടിരക്ഷപ്പെട്ടുവെന്നും ഇവ​രെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്നും ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ കമ്മീഷണർ ഓഫ് പൊലീസ് കമ്മീഷണർ പറഞ്ഞു. ചൊവ്വാഴ്ചയാണ് വ്യാജ കാൻസർ മരുന്നുകൾ നിർമ്മിക്കുന്ന സംഘത്തെ പിടികൂടിയത്. 4 വർഷമായി സംഘം പ്രവർത്തിക്കുന്നുണ്ടത്രെ. മരുന്ന് ഉൽപാദിപ്പിക്കുന്ന ഹരിയാനയിലെ സോനിപട്ടിലെ ഒരു ഫാക്ടറിയിലും ഗാസിയാബാദിലെ ഒരു ഗോഡൗണിലും പൊലീസ് റെയ്ഡ് നടത്തി. 

Tags:    
News Summary - Fake medicines priced at Rs 8 cr seized, 4 held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.