ചെന്നൈ: കോയമ്പത്തൂർ നഗരത്തിൽ മുസ്ലിംകൾ നടത്തുന്ന ബിരിയാണി കടകളിൽ പ്രത്യേക മരുന്നുകൾ ചേർത്താണ് ഭക്ഷണം വിൽക്കുന്നതെന്ന് ട്വിറ്റർ പോസ്റ്റ്. പടങ്ങളോടുകൂടിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണർ സുമിത്ശരൺ അറിയിച്ചു.
ആർ.ഡി.സിങ്@ആർ.ഡി - ബന എന്ന പേരിലാണ് പോസ്റ്റ്. കോയമ്പത്തൂരിലെ ‘മാഷാ അല്ലാഹ്’ എന്ന പേരിലുള്ള ബിരിയാണി കടയിൽ ഹിന്ദുക്കൾക്കുള്ള ഭക്ഷണത്തിൽ മയക്കുമരുന്നുകൾ ചേർക്കുന്നതായാണ് പ്രചരിപ്പിച്ചത്.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അതിെൻറ ഉറവിടം ഉടൻ കണ്ടെത്തുമെന്നും കോയമ്പത്തൂർ പൊലീസ് വ്യക്തമാക്കി. നേരത്തെ ശ്രീലങ്കൻ ദമ്പതികളിൽനിന്ന് പിടികൂടിയ മയക്കുമരുന്നുകളുടെ ഫോേട്ടായാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അറിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.