കർഷക സമരം: മരിച്ചവർക്ക്​ നീതി വേണമെന്ന്​ കേന്ദ്രത്തോട്​ കർഷക നേതാക്കൾ

കർഷക സംഘടനകളും കേന്ദ്ര സർക്കാറും തമ്മിലുള്ള ആറാംവട്ട ചർച്ച പുരോഗമിക്കുന്നു. പ്രക്ഷോഭത്തിനിടെ മരിച്ചവർക്ക്​ നീതി വേണമെന്ന്​ ചർച്ചക്കിടെ കർഷക നേതാക്കൾ സർക്കാറിനോട്​ ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ മരണമടഞ്ഞവർക്ക് നീതി ലഭിക്കണമെന്നാണ്​ കർഷക യൂനിയൻ നേതാക്കൾ ബുധനാഴ്ച കേന്ദ്രവുമായി നടത്തിയ യോഗത്തിൽ ആവശ്യപ്പെട്ടത്​. കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.


ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ്​ ചർച്ച പുരോഗമിക്കുന്നത്​. ബുധനാഴ്ചത്തെ ചർച്ച നിർണായകമാകുമെന്ന് യോഗത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി സോം പ്രകാശ് പറഞ്ഞിരുന്നു. ചർച്ചയിൽ എന്തെങ്കിലും പരിഹാരം ഉണ്ടാകുമെന്ന്​ കരുതുന്നില്ലെന്ന്​ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ പഞ്ചാബ് യൂനിറ്റ് ജോയിന്‍റ്​ സെക്രട്ടറി സുഖ്‌വീന്ദർ സിംഗ് സാബ്രയും പറഞ്ഞു. കർഷകരും കേന്ദ്രവും തമ്മിലുള്ള കഴിഞ്ഞ അഞ്ച് ഘട്ട ചർച്ചകളും പ്രശ്​നം പരിഹരിക്കാൻ പര്യാപ്​തമായിരുന്നില്ല.

പതിനായിരക്കണക്കിന് കർഷകരാണ്​ രാജ്യ തലസ്​ഥാനത്ത്​ നിലവിൽ തമ്പടിച്ചിരിക്കുന്നത്​. പുതിയ നിയമങ്ങൾ നിയന്ത്രിത വിപണികളെ തകർക്കുമെന്നും വൻകിട കോർപ്പറേറ്റുകൾക്ക് തങ്ങളെ ഇരയാക്കിക്കൊണ്ട് ഉപജീവനമാർഗത്തെ ബാധിക്കുമെന്നും പ്രതിഷേധക്കാർ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.