ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ നിഷേധാത്മക നിലപാടിനെതിരെ നിലപാട് കടുപ്പിച്ച് കർഷകർ. ശനിയാഴ്ച രാജ്യവ്യാപകമായി റോഡ് തടഞ്ഞ് പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കർഷക സംഘടനകൾ. ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ മൂന്ന് മണിക്കൂർ നേരത്തേക്കാണ് റോഡ് തടയൽ പ്രതിഷേധം നടക്കുക.
ദേശീയ-സംസ്ഥാന പാതകൾ തടയും. തിങ്കളാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കർഷക സംഘടനകൾ ഇതു സംബന്ധിച്ച വിവരംഅറിയിച്ചത്.
കർഷക പ്രക്ഷോഭം നടക്കുമ്പോൾ ഇൻറർനെറ്റ് സേവനങ്ങൾ നിർത്തലാക്കുകയും കേന്ദ്ര ബജറ്റിൽ കർഷകരെ അവഗണിക്കുകയും ചെയ്ത സർക്കാർ തീരുമാനത്തിനെതിരായാണ് റോഡ് സ്തംഭിപ്പിക്കൽ സമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.