അഹമ്മദാബാദ്: കർഷകർക്ക് സ്മാർട് ഫോൺ വാങ്ങാൻ 1,500 രൂപ വരെ ധനസഹായം നൽകാൻ ഗുജറാത്ത് സർക്കാർ തീരുമാനം. കാർഷിക മേഖലയിൽ ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനം വർധിച്ചുവരുന്ന കാലത്ത് കർഷകരെ അതിനു പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി.
സ്മാർട് ഫോണിെൻറ മൊത്തം വിലയുടെ 10 ശതമാനമാണ് നൽകുക. ഇത് 1,500 രൂപയിൽ കൂടരുത് -സംസ്ഥാന കൃഷി വകുപ്പ് പുറവെടുപ്പിച്ച ഉത്തരവിൽ പറയുന്നു.
ഭൂമിയുള്ള എല്ലാ കർഷകർക്കും അപേക്ഷിക്കാം. ഒരുകൂട്ടമാളുകൾ ഒന്നിച്ച് നടത്തുന്ന കൃഷിയാണെങ്കിൽ ഇതിൽ ഒരാൾക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാൽ ഫോൺ വാങ്ങിയ ബിൽ, മൊബൈൽ ഐ.എം.ഇ.ഒ നമ്പർ, റദ്ദാക്കിയ ചെക്ക് എന്നിവ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.