'പുതിയ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഡൽഹിയിലെ മറ്റ് റോഡുകളും തടയും'

ഡൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഡൽഹിയിലെ മറ്റ് റോഡുകളും തടയുമെന്ന് കർഷക നേതാവ് ഗുർനം സിങ്​ ചഡോണി. സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ പ്രതിഷേധം കൂടുതൽ കടുപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം ഇന്ന് ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. സിങ്കു, തിക്രി അതിർത്തികളിൽ വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഡൽഹിയിലേക്കും നോയിഡക്കും ഇടയിലുള്ള ജില്ലാ അതിർത്തിയിൽ നൂറുകണക്കിന് കർഷകർ തടിച്ചുകൂടിയിരുന്നു. എന്നാൽ റോഡ് അടച്ചിരുന്നില്ല.

പുതിയമൂന്ന് നിയമങ്ങളും പിൻവലിക്കു ക, മിനിമം താങ്ങുവില നിശ്ചയിക്കുക തുടങ്ങി തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സമരം കൂടുതൽ ശക് തമാക്കുമെന്നും നേതാക്കൾ പറഞ്ഞു. ഡൽഹി അതിർത്തികളിലേ ക്ക് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സം സ് ഥാ ന ങ്ങ ളി ൽ നി ന്നും കൂ ടു ത ൽ ആ ളു ക ൾ എ ത്തു മെന്നാണ് സൂചന.

കഴിഞ്ഞദിവസം കർഷക പ്ര ക്ഷോഭം അ വ സാ നി പ്പി ക്കാ ൻ കേന്ദ്രം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കാ ർ ഷി ക വി രു ദ്ധ കരിനിയമങ്ങൾ പിൻവലിക്കണമെന്ന ആ വ ശ്യ ത്തി ൽ ക ർ ഷ ക നേ താ ക്ക ൾ ഉ റ ച്ചു നി ൽക്കുകയായിരുന്നു. പ്ര ശ് നം പ ഠി ക്കാ ൻ വി ദ ഗ് ധ സ മി തി യെ നിയോഗിക്കാമെന്നായിരുന്നു കേന്ദ്രം മുന്നോട്ടുവെച്ച നിർദേശം. എന്നാൽ, വിദഗ്ധസമിതിയെ നി യോ ഗി ക്കേ ണ്ട സ മ യ മ ല്ല ഇ തെ ന്ന് ക ർ ഷ ക നേ താ ക്ക ൾ വ്യ ക് ത മാ ക്കി.

അതേസമയം ചർച്ച നല്ലതാണെന്നും നാലാം റൗണ്ട് ചർച്ച ഡിസംബർ 3ന് നടക്കുമെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമർ പറഞ്ഞിരുന്നു. 'കർഷക പ്രശ്നം പഠിക്കാൻ ഒരു ചെറിയ സംഘം രൂപവത്കരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു, എന്നാൽ എല്ലാവരുമായും ചർച്ച നടത്തണമെന്ന് കർഷക നേതാക്കൾ ആഗ്രഹിച്ചു, ഞങ്ങൾക്ക് അതിൽ ഒരു പ്രശ്നവുമില്ല' - മന്ത്രി പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.