ന്യൂഡൽഹി: കേന്ദ്രസർക്കാർ ചൊവ്വാഴ്ച വൈകീട്ട് വിളിച്ചുചേർത്ത ചർച്ചയിൽ പങ്കെടുക്കുമെന്ന് കർഷക സംഘടനകൾ. തങ്ങളുടെ ആവശ്യങ്ങളും കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധവും സർക്കാറിനെ അറിയിക്കുമെന്ന് പഞ്ചാബ് കിസാൻ യൂനിയൻ പ്രസിഡൻറ് റുൽദു സിങ് പറഞ്ഞു.
കർഷക സംഘടനകളുമായി ആലോചിച്ച ശേഷമാണ് ചർച്ചയിൽ 35 പ്രതിനിധികൾ പെങ്കടുക്കുമെന്ന് വ്യക്തമാക്കിയത്. താങ്ങുവിലക്കായി പ്രത്യേകം നിയമം ഏർപ്പെടുത്തണം. ഇക്കാര്യം അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്നും ഭാരതീയ കിസാൻ യൂനിയൻ നേതാവ് ജഗ്ജീത് സിങ് ദല്ലേവാൽ വ്യക്തമാക്കി.
500 കർഷക സംഘടനകളാണ് സമരത്തിൽ പെങ്കടുക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ 32 സംഘടനകളെ മാത്രമാണ് ചർച്ചക്ക് വിളിച്ചത്. ഇതിനെതിരെ കർഷക സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു. എല്ലാ സംഘടനകളെയും ചർച്ചക്ക് വിളിച്ചാൽ മാത്രമേ പെങ്കടുക്കുവെന്ന് കർഷക സംഘടനകൾ വ്യക്തമാക്കുകയായിരുന്നു. എന്നാൽ സംഘടനകൾ ചൊവ്വാഴ്ച രാവിലെ ചേർന്ന യോഗ ശേഷം 35 പ്രതിനിധികൾ ചർച്ചയിൽ പെങ്കടുക്കാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം കർഷകരുമായി ചർച്ച നടത്തുന്നതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ തുടങ്ങിയവർ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തുന്നതായാണ് വിവരം.
ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഡൽഹി വിഗ്യാൻ ഭവനിലാണ് ചർച്ച. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ചർച്ചക്ക് നേതൃത്വം നൽകും. കൃഷിമന്ത്രി നരേന്ദ്രസിങ് തോമറും മറ്റു ചില മന്ത്രിമാരും കാർഷിക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചയിൽ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.