കർഷക സമരം: അവസാന വട്ട ചർച്ചയും പരാജയം, സമരം കൂടുതൽ ശക്തമാക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്ര​േക്ഷാഭം നടത്തുന്ന കർഷകരും കേന്ദ്രസർക്കാറും തമ്മിലുള്ള എട്ടാംവട്ട ചർച്ചയും പരാജയം. അടുത്ത ചർച്ച ഈമാസം 15ന് നടക്കും. വെള്ളിയാഴ്ച ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ ഉച്ചക്ക്​ രണ്ടുമണി മുതലായിരുന്നു ചർച്ച ആരംഭിച്ചത്.

നേരത്തേ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാതെ വന്നതോടെ ജനുവരി നാലിന്​ നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചി​െല്ലങ്കിൽ റിപ്പബ്ലിക്​ ദിനത്തിൽ രാജ്യതലസ്​ഥാനത്ത്​ ട്രാക്​ടർ റാലി നടത്ത​ുമെന്ന്​ കർഷകർ മുന്നറിയിപ്പ്​ നൽകിയിരുന്നു.

ജനുവരി 26ലെ ട്രാക്​ടർ റാലിക്ക്​ മുന്നോടിയായി കഴിഞ്ഞദിവസം ട്രാക്​ടർ റാലിയുടെ റിഹേഴ്​സൽ നടത്തിയിരുന്നു. അതേസമയം, കർഷക പ്രക്ഷോഭം 44 ദിവസം പിന്നിട്ട സാഹചര്യത്തിൽ ഡൽഹി അതിർത്തികളെല്ലാം അടഞ്ഞുതന്നെ കിടക്കുകയാണ്​. ഡൽഹിയിൽനിന്ന്​ ഹരിയാന, ഉത്തർ പ്രദേശ്​ സംസ്​ഥാനങ്ങളിലേക്കുള്ള ​േറാഡുകൾ അടച്ചിട്ടു.

Tags:    
News Summary - Farmers' Struggle: eighth round talk also failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.