ഗാസിയാബാദ്: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള ബി.ജെ.പി എം.പിമാരുടെയും എം.എൽ.എമാരുടെയും വീടുകൾക്കു മുന്നിൽ കർഷകർ ശനിയാഴ്ച പ്രതിഷേധിക്കും. കർഷക സംഘടനകളുടെയും യൂനിയനുകളുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
കേന്ദ്രം ഈ നിയമം പ്രഖ്യാപിച്ചുെകാണ്ടുള്ള ഓർഡിനൻസ് കൊണ്ടുവന്ന് ഒരു വർഷം തികയുേമ്പാഴാണ് പുതിയ പ്രതിഷേധ മുറയുമായി കർഷകർ വരുന്നത്. വിവാദ നിയമങ്ങളുടെ പകർപ്പുകൾ കത്തിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയെൻറ മാധ്യമ വക്താവ് ധർമേന്ദ്ര മാലിക് അറിയിച്ചു. ബി.ജെ.പിക്ക് എം.എൽ.എമാരോ എം.പിമാരോ ഇല്ലാത്ത ജില്ലകളിൽ ജില്ല മജിസ്ട്രേറ്റുമാരുടെ വസതിക്കു മുന്നിലായിരിക്കും പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.