ഡൽഹിയിലെ ചെങ്കോട്ട

ചെ​ങ്കോട്ടയിൽ നിന്ന്​ കർഷകർ പുറത്തുകടന്നു; പ്രധാന കവാടം അടച്ചു

2021-01-26 16:02 IST

അക്രമം ഒരു പ്രശ്​നത്തിനും പരിഹാരമല്ലെന്ന്​ രാഹുൽ ഗാന്ധി, കാർഷിക വിരുദ്ധ നിയമം പിൻവലിക്കണം

കർഷക സമരത്തിന്‍റെ ഭാഗമായി നടന്ന ട്രാക്​ടർ പരേഡിലെ സംഘർഷങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. അക്രമം ഒരു പ്രശ്​നത്തിനും പരിഹാരമല്ലെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞു. സമരത്തിനിടെ ആർക്കെങ്കിലും പരിക്കേറ്റാൽ നമ്മുടെ രാജ്യത്തിനാകും നഷ്​ടമുണ്ടാവുക. രാജ്യത്തിന്‍റെ നന്മക്കായി കാർഷിക വിരുദ്ധ നിയമം പിൻവലിക്കണമെന്ന്​ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

2021-01-26 15:49 IST

സമരക്കാരെ നേരിടാൻ കേന്ദ്രസേന ഇറങ്ങി, രാത്രി വൈകിയും സമരം നീളുമെന്ന് ഉറപ്പ്

സംഘർഷം നിയന്ത്രണാതീതമായതോടെ സമരക്കാരെ നേരിടാൻ ഡൽഹി പൊലീസിനെ കൂടാതെ കേന്ദ്രസേനയും ഇറങ്ങി. വൈകിട്ട് അഞ്ച് മണിവരെയാണ് പ്രതിഷേധമാർച്ചിന് ഡൽഹി പൊലീസ് സമയം അനുവദിച്ചതെങ്കിലും രാത്രിവൈകിയും സംഘർഷം തുടരുമെന്ന് ഉറപ്പാണ്. തലസ്ഥാനത്തിന്‍റെ അതിർത്തി മേഖലകളിൽ തമ്പടിച്ച ആയിരക്കണക്കിന് കർഷകർ ട്രാക്ടറുകളിൽ ഡൽഹി ലക്ഷ്യമാക്കി ഇപ്പോഴും നീങ്ങുകയാണ്.

2021-01-26 15:30 IST

ഡൽഹിയിൽ പലയിടത്തും ഇന്‍റർനെറ്റ് വിച്ഛേദിച്ചു

കർഷക സമരം മൂലം സംഘർഷ ഭൂമിയായി മാറിയ ഡൽഹിയിൽ പലയിടത്തും ഇന്‍റർനെറ്റ് വിച്ഛേദിച്ചു. സിംഘു, തിക്രി, ഗാസിപുർ മേഖലകളിലെ ഇന്‍റ്ർനെറ്റാണ് വിച്ഛേദിച്ചത്. 2000 പൊലീസ് ഉദ്യോഗസ്ഥരെയും അർധസൈനിക ഉദ്യോഗസ്ഥരെയും ചെങ്കോട്ടയിൽ വിന്യസിച്ചിട്ടുണ്ട്. സമരക്കാർ പിരിഞ്ഞുപോകാൻ ഒരുങ്ങുന്നു. പൊലീസ് നടപടിയൽ പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.  

2021-01-26 15:05 IST

പുറത്തുനിന്നുള്ളവർ ട്രാക്ടര്‍ റാലിയില്‍ കയറിക്കൂടിയുണ്ടെന്ന് കര്‍ഷക സംഘടനകള്‍

കര്‍ഷകരുടെ ട്രാക്ടര്‍ റാലിയിൽക്കൊപ്പം കൂടിയ ചില പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു. നേരത്തേ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ എത്തിയവർ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സമരസമിതി അറിയിച്ചു.

2021-01-26 15:01 IST

സമരക്കാരെ നീക്കി പൊലീസ്

ചെങ്കോട്ടയിൽ നിന്ന് സമരക്കാരെ നീക്കി പൊലീസ് .  നീക്കുന്നതിനിടെ സംഘർഷം. 

2021-01-26 14:57 IST

വെടിവച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ്

കർഷക സമരത്തിനിടെ വെടിവെപ്പുണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസ്. 

2021-01-26 14:38 IST

മൃതദേഹവുമായി പ്രതിഷേധം

സംഘർഷത്തിനിടെ മരിച്ച കർഷകന്‍റെ മൃതദേഹവുമായി കർഷകരുടെ പ്രതിഷേധം. ഡൽഹി ഹരിയാന അതിർത്തിയിലെ സിംഘു അതിർത്തിയിലാണ്​ സംഘർഷത്തിനിടെ കർഷകൻ മരിച്ചത്​. മരണത്തിൽ അന്വേഷണം നടത്തുമെന്ന്​ പൊലീസ്​ പറഞ്ഞു. 

2021-01-26 14:22 IST

ഒരാൾ വെടിയേറ്റ്​ മരിച്ചെന്ന്​ കർഷകർ

ട്രാക്​ടർ മാർച്ചി​നിടെ ഒരു കർഷകൻ വെടിയേറ്റ്​ മരിച്ചെന്ന്​ കർഷകർ. കർഷകരും പൊലീസും തമ്മിൽ വ്യാപക സംഘർഷം അരങ്ങേറുന്നതിനിടെയാണ്​ സംഭവം. 

2021-01-26 14:18 IST

ഒരു കർഷകൻ മരിച്ചു

ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിനിടെ ട്രക്​ടർ മറിഞ്ഞ്​ ഒരു കർഷകൻ മരിച്ചതായി പൊലീസ്​. ഡി.ഡി.യു മാർഗിലാണ്​ സംഭവം. സംഭവ സ്​ഥലത്തുവെച്ചുതന്നെ കർഷകൻ മരിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട്​ ചെയ്യുന്നു. എന്നാൽ വെടിവെപ്പിനിടെ കർഷകൻ കൊല്ലപ്പെടുകയായിരുന്നുവെന്ന്​ കർഷകർ പറഞ്ഞു. 

2021-01-26 14:07 IST

ചെ​ങ്കോട്ട കീഴടക്കി കർഷകർ

ചെ​ങ്കോട്ടയിൽ കൊടി ഉയർത്താൻ കർഷകരുടെ ശ്രമം. ചെ​ങ്കോട്ടയുടെ മുകളിൽ കയറിയാണ്​ നിലവിൽ ഒരു സംഘം കർഷകരുടെ പ്രതിഷേധം. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.